കരിഞ്ചോല ദുരന്തം: റവന്യൂ വകുപ്പി​ന്​ നാട്ടുകാരുടെ പ്രശംസ

താമരശ്ശേരി: കരിഞ്ചോല ദുരന്തസ്ഥലത്തെ രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പി​െൻറ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാര്‍ ഏറക്കുറെ സംതൃപ്തരാണ്. താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖി​െൻറ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും ആസൂത്രണമികവും കട്ടിപ്പാറയിലെ റവന്യൂ വകുപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ക്ക് ഊർജം പകര്‍ന്നു. ചെറിയ പെരുന്നാളിനു പോലും നാട്ടില്‍പോകാതെ ദുരന്ത സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു തഹസില്‍ദാര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നല്‍കിയതും താമരശ്ശേരി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥരാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ഷിബു, കട്ടിപ്പാറ വില്ലേജ് ഓഫിസര്‍ സുരേഷ് കുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ അജീഷ് കുമാര്‍, വില്ലേജ് ഫീല്‍ഡ് ഓഫിസര്‍ എല്‍ദോ, ക്ലര്‍ക്കുമാരായ പി.ആര്‍ വിനോദ്, രാകേഷ് കുമാര്‍, ജഗന്നാഥന്‍, സനല്‍കുമാര്‍, ഷിഹാബുദ്ദീന്‍, ലിജീഷ്, ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ദുരന്ത ഭൂമിയിലും ക്യാമ്പിലും തഹസില്‍ദാർക്ക് കൈത്താങ്ങായത്. താമരശ്ശേരി പൊലീസും സന്ദര്‍ഭോചിതമായാണ് കരിഞ്ചോല ദുരന്തത്തെ അഭിമുഖീകരിച്ചത്. കട്ടിപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയ സബ് ഇന്‍സ്‌പെക്ടര്‍ എ. സായുജ് കുമാര്‍ ഫയര്‍ ഫോഴ്‌സ് സംഘത്തെയും നാട്ടുകാരേയും കൂട്ടുപിടിച്ച് പ്രവര്‍ത്തനങ്ങള്‍ ശരവേഗത്തിലാക്കുകയായിരുന്നു. അഞ്ചു ദിവസം പൊലീസ് സേനയെ നയിച്ചത്് താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എ. അഗസ്റ്റിന്‍ എന്നിവരാണ്. ജില്ലയിലെയും പുറത്തുനിന്നുമുള്ള ഇരുനൂറോളം ഫയര്‍ഫോഴ്‌സ് അംഗങ്ങളും കര്‍മനിരതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT