വായന വാരാഘോഷം ആരംഭിച്ചു

വടകര: പി.എന്‍. പണിക്കരുടെ സ്മരണയില്‍ നാടെങ്ങും വായനദിനം ആചരിച്ചു. സ്കൂളുകളിലും ലൈബ്രറികളിലും പ്രത്യേക പരിപാടി അരങ്ങേറി. സബ്ജില്ലതല ഉദ്ഘാടനം മേപ്പയില്‍ എസ്.വി.ജെ.ബി സ്കൂളില്‍ കവി രാജഗോപാലന്‍ കാരപ്പറ്റ നിര്‍വഹിച്ചു. സര്‍വശിക്ഷ അഭിയാന്‍ വടകര ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ വി.വി. വിനോദന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി. ഗീത, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍, റിട്ട.എ.ഇ.ഒ ടി. രാധാകൃഷ്ണന്‍, കെ. വിജയന്‍, വി. മോഹന്‍ദാസ്, മേപ്പയില്‍ രാമകൃഷ്ണന്‍, വി.പി. പ്രേമന്‍, പ്രധാനാധ്യാപിക വി.കെ. പ്രമീള, പി.ടി.എ പ്രസിഡൻറ് വി.പി. സുനില്‍കുമാര്‍ എന്നിവർ സംസാരിച്ചു. മജീഷ്യന്‍ പ്രഫ. പി.പി. നാണു അവതരിപ്പിച്ച ചെപ്പും പന്തും എന്ന മാജിക് ഷോ അരങ്ങറേി. അറക്കിലാട് സരസ്വതി വിലാസം എല്‍.പി സ്കൂളില്‍ വായന വാരാഘോഷം എടയത്ത് ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. സോമശേഖരന്‍, എസ്. സതി, എന്‍. ഷിബില്‍, ബി.എസ്. ശരണ്യ എന്നിവര്‍ സംസാരിച്ചു. വടകര ഈസ്റ്റ് ജെ.ബി സ്കൂളിലെ വായനാവാരം ചരിത്രകാരന്‍ പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം രചിച്ച 'ഇന്ത്യ ഇരുളും വെളിച്ചവും' എന്ന ഗ്രന്ഥം വാര്‍ഡ് കൗണ്‍സില്‍ അജിത ചീരാംവീട്ടിലിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇ.എം. രജിത് കുമാര്‍, ടി. സുധാബിന്ദു, മാണിക്കോത്ത് ബാബു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പുതിയാപ്പ് ഫാല്‍ക്കെ ലൈബ്രറി ആഭിമുഖ്യത്തിലുള്ള വായന പക്ഷാചരണം 2018 മുന്‍ വടകര എ.ഇ.ഒ ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം വി. തങ്കമണി അധ്യക്ഷതവഹിച്ചു. പി.എം. പ്രസാദ്, പി.പി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു ഇ.എം. രജിത്കുമാര്‍ സ്വാഗതവും എം. നാരായണന്‍ നന്ദിയും പറഞ്ഞു. കുരിക്കിലാട് യു.പി സ്കൂളില്‍ വായനദിനാചരണം വിവിധ പരിപാടികളോടെ നടത്തി. പ്രാധാന്യത്തെപ്പറ്റി ഹെഡ്മാസ്റ്റര്‍ സുഭാഷ് ചന്ദ്രന്‍, എം.എം. രാജന്‍, ടി.കെ. വാസന്തി എന്നിവര്‍ സംസാരിച്ചു. മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ െസക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി അലി ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ധനേഷ് അധ്യക്ഷതവഹിച്ചു. പി.കെ. സവിത, സി.എം. നരേന്ദ്രബാബു, ഷീബ, രജീഷ് എന്നിവര്‍ സംസാരിച്ചു. kzvtk05 മേപ്പയില്‍ എസ്.വി.ജെ.ബി സ്കൂളില്‍ വടകര സബ്ജില്ലതല വായനദിനാചരണം കവി രാജഗോപാലന്‍ കാരപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു kzvtk06 വടകര ഈസ്റ്റ് ജെ.ബി സ്കൂളില്‍ വായനവാരം ചരിത്രകാരന്‍ പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു പരിപാടികള്‍ ഇന്ന് വടകര ബുസ്താനിയ ശാദി മഹല്‍: താഴെ അങ്ങാടി ജുമുഅത്ത് പള്ളി ദര്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് പഠനക്ലാസ് 10.00 വടകര എടോടി ലക്ഷ്മി സ്മാരക മന്ദിരം: പൊന്നാറത്ത് ബാലകൃഷ്ണന്‍ അനുസ്മരണം. ഉദ്ഘാടനം: ബെന്നി ബെഹനാന്‍-3.00 കല്ലേരി ഓഡിറ്റോറിയം: പഠനവേദി കല്ലേരി സംഘടിപ്പിക്കുന്ന സംവാദവും സിസ്റ്റര്‍ ലിനി അനുസ്മരണവും-5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT