ലൈഫ് ഭവനപദ്ധതി ആദ്യ ഗഡു വിതരണം ചെയ്തു

മേപ്പയൂർ: ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി തുറയൂർ പഞ്ചായത്തിൽ നിർമിക്കുന്ന വീടുകളുടെ ആദ്യ ഗഡു സംഖ്യ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഐ.എ.വൈ പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ബാലഗോപാൽ നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പൊടിയാടി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു വട്ടക്കണ്ടി, എം. സുരേന്ദ്രൻ, എം.പി. മനോജ്, ടി.ടി. ആയിഷ എന്നിവർ സംസാരിച്ചു. മരം അപകടഭീഷണി ഉയർത്തുന്നു നന്തിബസാർ: ചാഞ്ഞുനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. ദേശീയപാതയിൽ നന്തി ടൗണിൽ മുജാഹിദ് പള്ളിക്കു മുൻവശമുള്ള വൻമരമാണ് ഏതുസമയത്തും നിലംപതിക്കുമെന്ന നിലയിൽ നിൽക്കുന്നത്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു ഫലവും ഉണ്ടായില്ല. ഈ മരത്തി​െൻറ ചുവട്ടിലാണ് പള്ളിയിലേക്ക് വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT