കോഴിക്കോട്: മിശ്രിത രൂപത്തിലാക്കി വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്ന സ്വർണം തങ്കമാക്കി െകാടുക്കുന്ന കൊടുവള്ളിയിലെ ബി.എസ് ഗോർഡ് ടെസ്റ്റിങ് സ്ഥാപനത്തിൽ ഡയറക്ടറേറ്റ്സ് ഒാഫ് റവന്യൂ ഇൻറലിജൻസിെൻറ (ഡി.ആർ.െഎ) പരിശോധന. സ്വർണ കള്ളക്കടത്തിനായി ഉപയോഗിച്ച വസ്തുക്കളും വസ്ത്രങ്ങളും സ്വർണമിശ്രിതവും ഇവിെട നിന്ന് പിടിച്ചെടുത്തു. സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യേക അറകളുള്ള അടിവസ്ത്രങ്ങളും ചെരിപ്പുകൾ ഷൂകൾ എന്നിവയും കണ്ടെടുത്തു. സ്വർണമിശ്രിതം കൊടുവള്ളിയിലെത്തിക്കുന്നതിൽ പ്രധാനിയായ െകാടുവള്ളി സ്വദേശി ഫൈസൽ രക്ഷപ്പെട്ടതായി ഡി.ആർ.െഎ ഉദ്യോഗസ്ഥർ പറഞ്ഞു. ദേഹത്തും അടിവസ്ത്രങ്ങളിലുമായി മിശ്രിത രൂപത്തിലാക്കി കടത്തി കൊണ്ടുവരുന്ന സ്വർണം തങ്കമാക്കി മാറ്റിക്കൊടുക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 ഒാടെ ഡി.ആർ.െഎ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തിയത്. സ്വർണം തങ്കമാക്കി െകാണ്ടിരിക്കുന്ന പ്രക്രിയ നടന്നുെകാണ്ടിരിക്കുകയായിരുന്നു. സ്ഥാപന ഉടമ ജാഫറിനെ (40) കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വിമാനത്താവളത്തിനു പുറമെ നെടുമ്പാശ്ശേരി, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയുമാണ് സംഘം കൂടുതൽ സ്വർണം എത്തിക്കുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.