tamarassery

കോഴിമാലിന്യം റോഡരികിൽ തള്ളിയ ടിപ്പർ നാട്ടുകാർ പിടികൂടി * ടിപ്പർ കസ്റ്റഡിയിലെടുത്തു മേപ്പാടി: കോഴിമാലിന്യം റോഡരികിൽ തള്ളിയ ടിപ്പർ ലോറി നാട്ടുകാർ പിടികൂടി. കോഴിക്കോട് ജില്ലയിൽനിന്ന് കൊണ്ടുവന്ന മാലിന്യം മൂപ്പൈനാട് പാടിവയലിലെ റോഡരികിൽ തള്ളി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ടിപ്പർ പിടിയിലായത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ടിപ്പർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ച ആറോടെയാണ് സംഭവം. താമരശ്ശേരി ഭാഗത്തുള്ള ചിക്കൻ സ്റ്റാളിലെ മാലിന്യമാണ് ടിപ്പറിൽ എത്തിച്ച് റോഡിൽ തള്ളിയത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ ആശുപത്രിയുടെ പണി നടക്കുന്ന സ്ഥലത്തും റോഡ് സൈഡിലുമാണ് മാലിന്യം തള്ളിയത്. ഇതു ശ്രദ്ധയിൽപെട്ട പ്രദേശവാസിയായ ശ്രീകാന്ത് ടിപ്പർ തടഞ്ഞു. പിന്നാലെ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. അഴുകിയ മാലിന്യമാണ് പന്നിഫാമിലേക്ക് എന്നുപറഞ്ഞ് എത്തിച്ചത്. നമ്പ്യാർകുന്നിലേക്കെന്നാണ് എസ്.ഐയോട് പറഞ്ഞത്. ടിപ്പർ ഉടമയെ പൊലീസ് വിളിച്ചുവരുത്തി. ലോറിയിലെ അവശേഷിച്ച മാലിന്യം മറ്റൊരു വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ മേപ്പാടി പൊലീസ് കേസെടുത്തു. ദുർഗന്ധം കാരണം ഈ റൂട്ടിൽ യാത്ര ദുസ്സഹമായി. വാഹന ഉടമയുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടു. റോഡരികിൽ വലിച്ചെറിഞ്ഞ മാലിന്യം മണ്ണുമാന്തി യന്ത്രത്തി​െൻറ സഹായത്തോടെ കുഴിയെടുത്തു മൂടി. TUEWDL8 മൂപ്പൈനാട് പാടിവയലിൽ മാലിന്യം കയറ്റിവന്ന ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT