എ.സി. ഷൺമുഖദാസ്​ പുരസ്​കാരം പാലോളി മുഹമ്മദ്​ കുട്ടിക്ക്​

: എ.സി. ഷൺമുഖദാസി​െൻറ സ്മരണക്ക് ഷൺമുഖദാസ് പഠനകേന്ദ്രം ഏർപ്പെടുത്തിയ മാതൃക പൊതുപ്രവർത്തകനുള്ള 2017ലെ പുരസ്കാരത്തിന് മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി അർഹനായി. ഷൺമുഖദാസി‍​െൻറ ചരമദിനമായ ജൂൺ 27ന് വൈകീട്ട് മൂന്നിന് കോഴിക്കോട് ടൗൺഹാളിൽ പഠനകേന്ദ്രം ചെയർമാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമർപണം നടത്തും. കെ. കൃഷ്ണൻകുട്ടി എം.എൽ.എ, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT