കോഴിക്കോട്: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ടിൽനിന്ന് ഒ.പി ക്ലിനിക്കുകളെയും 20 വരെ ബെഡുകളുള്ള ചെറിയ ആശുപത്രികളെയും ഒഴിവാക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് സ്മാൾ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് (കാസ്ക്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മിനിമം വേജസ് ആക്ടിന് തങ്ങൾ എതിരല്ല. എന്നാൽ, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് അനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണും മിനിമം േവജസ് ആക്ട് അനുസരിച്ചുള്ള വേതനവും ചെറുകിട സ്ഥാപനങ്ങൾക്ക് താങ്ങാനാവില്ല. കിടത്തി ചികിത്സയില്ലാത്ത ക്ലിനിക്കുകളിലെ വേതന വ്യവസ്ഥ 100 ബെഡ് വരെയുള്ള ആശുപത്രികൾക്ക് തുല്യമാക്കിയത് ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഇടയാക്കും. ഇത്തരത്തിൽ ഏഴു മാസത്തിനിടെ 200ഓളം ചെറുകിട ആശുപത്രികൾ സംസ്ഥാനത്ത് പൂട്ടി. പ്രാഥമികാരോഗ്യ സ്ഥാപനങ്ങളിൽ പലവിധ ലൈസൻസുകൾ ഒഴിവാക്കി, ആശുപത്രികളെ നിയന്ത്രിക്കുന്ന 48 നിയമങ്ങൾ പുനഃപരിശോധിച്ച് ഏകജാലക സംവിധാനം കൊണ്ടുവരിക, സ്വകാര്യ മേഖലയിലെ കുടുംബ ഡോക്ടർ സംവിധാനം തുടരാൻ അനുവാദം നൽകുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാഴാഴ്ച രാവിലെ 11ന് സെക്രേട്ടറിയറ്റ് ധർണ നടത്തും. ജില്ല ചെയർപേഴ്സൻ ഡോ. സുഷമ അനിൽ, സെക്രട്ടറി ഡോ. ശങ്കർ മഹാദേവൻ, അബ്ദുൽ ഖാദർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.