പറമ്പിൽ ബസാർ: പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയിൽ. ഡ്രൈവറായ പറമ്പിൽക്കടവ് ചീനംകുഴിയിൽ യൂസുഫിെൻറ കോൺക്രീറ്റ് വീടാണ് പുഴക്കരികിലെ സംരക്ഷഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് അപകട ഭീഷണിയിലായത്. കഴിഞ്ഞ ദിവസം മുതലാണ് വീടിെൻറ തറക്കു സമീപംവരെയുള്ള ഭാഗങ്ങൾ ഇടിഞ്ഞ് പുഴയോട് ചേർന്നത്. നാലരസെൻറ് സ്ഥലത്താണ് വീട് നിൽക്കുന്നത്. വീട്ടിലെ കിണറിെൻറ ഒരു ഭാഗം പൂർണമായും ഇടിഞ്ഞതിനാൽ ഏതു നിമിഷവും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മഴ പെയ്തതിനെ തുടർന്ന് കൂടുതൽ ഇടിഞ്ഞ് അപകടം വരാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ വീടൊഴിഞ്ഞ് ബന്ധു വീട്ടിലായിരുന്നു. രണ്ടുദിവസംകഴിഞ്ഞ് ഞായറാഴ്ച മുതലാണ് പുഴക്കര ഇടിയാൻ തുടങ്ങിയത്. തഹസിൽദാർ ഇ. അനിതകുമാരി, വില്ലേജ് ഒാഫിസർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. മഴ പെയ്യുന്നതിനാൽ സുരക്ഷാ പ്രവർത്തി നടത്താൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.