പ്രതിഭ സംഗമം

പന്തീരാങ്കാവ്: കൊടൽ നടക്കാവ് യുവജന വായനശാല ആൻഡ് ആർട്‌സ്‌ ക്ലബ് വജ്രജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാസംഗമം വായനശാല ഹാളിൽ ഒളവണ്ണ ഗ്രാമപഞ്ചായത് പ്രസിഡൻറ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. വജ്രജൂബിലി സ്വാഗതസംഘം ചെയർമാൻ എം.എം. ശശിധരൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത് മെംബർ ഷാജി പനങ്ങാവിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എം. തുളസിദാസ്‌, ഇ. രാമകൃഷ്ണൻ, വായനശാല പ്രസിഡൻറ് കെ.സി. സുരേഷ് എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകി. സ്വാഗതസംഘം ജനറൽ കൺവീനർ ഇ. രാഘവൻ സ്വാഗതവും ജോയൻറ് കൺവീനർ സി.പി. മോഹനൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.