കൊയിലാണ്ടി: സര്‍ഗാത്മക പ്രവര്‍ത്തനത്തിെൻറ ഉയര്‍ന്ന തലമാണ് വായനയെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ വായനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. വിദ്യാര്‍ഥിനികള്‍ക്കായുള്ള വായനാകാര്‍ഡ് പ്രകാശനം, 'കുഞ്ഞുണ്ണി ചിത്രശലഭം' സംസ്ഥാന പുരസ്‌കാര ജേതാവ് ശ്രീനന്ദയെ അനുമോദിക്കൽ എന്നിവയും ഖദീജ മുംതാസ് നടത്തി. നഗരസഭ കൗൺസിലർ പി.എം. ബിജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത്, എ. സജീവ് കുമാര്‍, അന്‍സാര്‍ കൊല്ലം, എം.കെ. ഗീത, രാഗേഷ് കുമാര്‍, ആര്‍.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ ഓഫിസിലേക്ക് ഇന്നു മാർച്ച് കൊയിലാണ്ടി: നിലവിലെ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കാത്ത മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജൂൺ 20ന് 10ന് അദ്ദേഹത്തിെൻറ ഓഫിസിലേക്ക് മാർച്ചു നടത്തും. നന്തി - ചെങ്ങോട്ടുകാവ് ബൈപാസ് വിരുദ്ധ കർമസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച്. കർമസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരാൻ തീരുമാനിച്ചു. രാമദാസ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. നാരായണൻ എളയിടത്ത്, രവീന്ദ്രൻ തൊണ്ടിയേരി, ശിവദാസൻ, ഗംഗാധരൻ നായർ, ടി.എം. രവീന്ദ്രൻ, അബൂബക്കർ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി ഉേള്ള്യരി: ഗ്രാമപഞ്ചായത്തിലെ ഓവുചാലുകൾ മഴക്ക് മുമ്പേ വൃത്തിയാക്കാത്തത് മൂലം അങ്ങാടിയിൽ വെള്ളം കയറുന്ന വിഷയം ചർച്ചചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് അംഗം എം.സി. അനീഷ് ആണ് വിഷയം ഉന്നയിച്ചത്. എന്നാൽ, അജണ്ടയിൽ പെടാത്ത വിഷയമായതിനാൽ ചർച്ചക്കിടാൻ പ്രസിഡൻറ് തയാറായില്ലെന്ന് യു.ഡി എഫ് അംഗങ്ങൾ ആരോപിച്ചു. ഇവർ ഓഫിസിന് മുന്നിൽ കുത്തിയിരിക്കുകയും തുടർന്ന് ഉള്ള്യേരി അങ്ങാടിയിൽ പ്രകടനം നടത്തുകയും ചെയ്തു. എം.സി. അനീഷ്, കെ.എം. അനൂപ് കുമാർ, വസന്ത നാറാത്തിടത്തിൽ, സിൽജ ചമ്മുങ്കര, ബിന്ദു കോറോത്ത്, സുജാത നമ്പൂതിരി എന്നിവരാണ് ബഹിഷ്കരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.