കുന്നത്തെരു-കൈരളി റോഡിൽ കാൽനട പോലും ദുഷ്​കരം

കുന്നത്തെരു-കൈരളി റോഡിൽ കാൽനട പോലും ദുഷ്കരം നന്മണ്ട: കുന്നത്തെരു-കൈരളി റോഡിൽ കാൽനട പോലും ദുഷ്കരം. കാലവർഷം കനത്തതോടെ വലിയ കുഴികൾ കാൽനടക്കാരെയും ഇരുചക്രവാഹനക്കാരെയും കെണിയിൽ വീഴ്ത്തുന്നു. ജില്ല മേജർ റോഡ് നന്മണ്ട 14നും ബാലുശ്ശേരി മുക്കിനുമിടയിൽ അപകടമുണ്ടായി ഗതാഗതം സ്തംഭിച്ചാൽ ബദൽ റോഡായി ഉപയോഗിക്കുന്നത് നന്മണ്ട-കുന്നത്തെരു റോഡാണ്. കോഴിക്കോടുനിന്ന് ബാലുശ്ശേരിയിലേക്ക് വരുന്നവർ, ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിക്കുന്നതും കൈരളി റോഡിലൂടെ തന്നെയാണ്. രണ്ടു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡി​െൻറ കണ്ടകശനി ഇനിയും മാറിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.