കമ്പളക്കാട്: കനത്ത മഴയിൽ കിണർ മണ്ണിനടിയിലേക്ക് താഴ്ന്നു. ഒന്നാംമൈൽ പടിക്കരക്കണ്ടി നാസറിെൻറ വീട്ടിലെ കിണറാണ് താഴ്ന്നുപോയത്. ആൾമറയോടുകൂടിയ ആഴംകൂടിയ കിണറിലെ 44 റിങ്ങുകളും മണ്ണിനടിയിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കിണറിലെ വെള്ളം പൂർണമായും വറ്റുകയും ചെയ്തു. വീടിനോട് ചേർന്നുള്ള കിണർ താഴ്ന്നതിനൊപ്പം വീടിന് ചെറുതായി വിള്ളലുകൾ സംഭവിച്ചിട്ടുമുണ്ട്. MONWDL14 കമ്പളക്കാട് ഒന്നാംമൈൽ പടിക്കരക്കണ്ടി നാസറിെൻറ വീട്ടിലെ കിണർ മണ്ണിനടിയിലേക്ക് താഴ്ന്നുപോയപ്പോൾ പുസ്തകമേള ഇന്ന് മുതൽ കൽപറ്റ: വായനാ വാരാചരണത്തിനോടനുബന്ധിച്ച് ചൊവ്വാഴ്ച മുതൽ കലക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ല ഇൻഫർമേഷൻ ഓഫിസ് പുസ്തകമേള സംഘടിപ്പിക്കും. സർക്കാർ പ്രസിദ്ധീകരണങ്ങൾ സൗജന്യ നിരക്കിൽ മേളയിൽ ലഭിക്കും. മേള ജൂൺ 25വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.