കക്കൂസ് മാലിന്യം വയലിൽ തള്ളി; പ്രദേശം ദുർഗന്ധപൂരിതം

നന്മണ്ട: രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം വയലിൽ തള്ളി. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 13 ചെറുവോട് ഇറക്കത്തിലെ തേനഞ്ചേരി ലക്ഷ്മിയുടെ വയലിലാണ് വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം തള്ളിയത്. മഴക്കാലമായതിനാൽ വയലുകളിലെല്ലാം വെള്ളം കെട്ടിനിൽക്കുകയാണ്. വയലോരത്തായി പത്തിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ കുടിവെള്ള സ്രോതസ്സായ കിണറുകളിലേക്ക് വയലിൽ തളം കെട്ടിനിൽക്കുന്ന മലിനജലം ഊർന്നിറങ്ങുമോയെന്ന ആധിയും പ്രദേശവാസികൾക്കുണ്ട്. മാത്രമല്ല, ഒട്ടേറെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പറയരുകുന്നത്ത്-കല്ലുക്കണ്ടി ശുദ്ധജല വിതരണ പദ്ധതിയുടെ കിണറും ഈ വയലിനരികിലാണ്. ഈ കിണറും മലിനമാകുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വളഞ്ഞ 14, 12ാം മൈൽ, പതിനൊന്നെ നാല് എന്നിവിടങ്ങളിലായിരുന്നു നേരേത്ത മാലിന്യങ്ങൾ തള്ളിയിരുന്നത്. അപ്പോൾ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.