പേരാമ്പ്ര: മക്കള്‍ക്ക് സംരക്ഷണം നല്‍കാതെ ബന്ധുവായ കാമുകനൊപ്പം പോയതിന് പന്തിരിക്കര സ്വദേശിയായ യുവതിയും ബന്ധുവും റിമാൻഡിലായി. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പെരുവണ്ണാമൂഴി പൊലീസെടുത്ത കേസിലാണ് പയ്യോളി കോടതി ഇരുവരെയും റിമാൻഡ് ചെയ്തത്. രണ്ട് കുട്ടികളുടെ മാതാവായ 29കാരിയെ ജൂണ്‍ എട്ടിനാണ് ഭര്‍തൃവീട്ടില്‍നിന്ന് കാണാതായത്. ഭര്‍ത്താവിെൻറ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. അതിനിടെ, യുവതി തിങ്കളാഴ്ച കൊയിലാണ്ടി സ്വദേശിയായ ബന്ധുവിനൊപ്പം പയ്യോളി കോടതിയില്‍ ഹാജരായി. ആറും ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളുടെ മാതാവാണ് യുവതി. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബന്ധുവിനൊപ്പം പോകാനാണ് താൽപര്യമെന്നാണ് യുവതി കോടതിയെ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.