മുക്കം: കാലവർഷത്തിൽ പടർന്നു പിടിക്കുന്ന പകർച്ചവ്യാധി രോഗങ്ങൾക്കെതിരെ മുക്കം നഗരസഭയിൽ ശുചിത്വ ജാഗ്രത പദ്ധതിയൊരുങ്ങി. 50 വീടുകൾക്ക് രണ്ട് ശുചിത്വ വളൻറിയർമാരടങ്ങുന്ന ടാസ്ക്ഫോഴ്സ് രൂപവത്കരിച്ച് വീടുകൾ കേന്ദ്രീകരിച്ചു ശുചീകരണ പ്രവൃത്തികൾ നടത്താനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചത്. വെള്ളപ്പൊക്കം കാരണം മലിനമായ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തി അണുനശീകരണം നടത്തും. നാല് ദിവസത്തിനകം കിണറുകളിലെ വെള്ളം ശേഖരിച്ച് ലാബുകളിൽ പരിശോധിക്കും. ഇതിെൻറ ഭാഗമായി മൊബൈൽ ക്ലിനിക്ക് സംവിധാനമൊരുക്കും. വെള്ളപ്പൊക്ക ദുരിതബാധിതമായ മുഴുവൻ കിണറുകളും പരിശോധന നടത്തി വെള്ളത്തിെൻറ പരിശുദ്ധി ഉറപ്പുവരുത്തും. കുടുംബശ്രി, ആശ വർക്കർമാർ, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവർ വീടുകൾ സന്ദർശിക്കും. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങൾ വൃത്തിഹീനമാക്കുന്നവർക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. എസ്റ്റേറ്റുകൾ, പുരയിടങ്ങളിൽ കൊതുക് വളരാൻ സാധ്യതയുള്ള പ്രദേശങ്ങളും സന്ദർശിച്ച് നടപടിക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ, സി.എച്ച്.സി ആരോഗ്യ വിഭാഗം, നഗരസഭ സെക്രട്ടറിക്കും അധികാരം നൽകിയിട്ടുണ്ട്. ശുചിത്വ ജാഗ്രത ടാസ്ക്ഫോഴ്സ് അംഗങ്ങൾക്കുള്ള പരിശീലനം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ അധ്യക്ഷത വഹിച്ചു, മെഡിക്കൽ ഓഫിസർ ഡോ. ആലിക്കുട്ടി, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, വി. നാസർ, ഡെപ്യൂട്ടി ചേർപേഴ്സൺ ഫരീദ മോയിൻകുട്ടി, സാലി സി.ബി, കെ.ടി. ശ്രീധരൻ, വി.എൻ. ലീല, ചന്ദ്രൻ, കെ. മധുസൂദനൻ, ബിന്ദു രാഘവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.