അറബ് നാടി​െൻറ കക്കിരി വിളയിച്ച് പ്രവാസി കർഷകന് നൂറുമേനി

മുക്കം: അറബ് നാടി​െൻറ കക്കിരി കേരള മണ്ണിൽ നട്ട് പ്രവാസി കർഷകന് നൂറുമേനിയുടെ നേട്ടം. കറുത്തപറമ്പ് മേച്ചേരി ഇസ്മയിലാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കൃഷിയിടത്തിൽ അറബ് നാട്ടിൽ കാണുന്ന ഖിയാർ(പ്രത്യേകതരം കക്കിരി) നട്ട് വിജയകരമായി കൃഷിയാക്കി മാറ്റിയത്. ഗൾഫിൽനിന്ന് ഖിയാറി​െൻറ വിത്ത് പാക്കറ്റുകൾ വരുത്തിക്കുകയായിരുന്നു. ഒരേക്കറോളം ഭൂമിയിൽ മികച്ച വിളവ് നേടാനായതിൽ ഇസ്മായിൽ ഏറെ ആഹ്ലാദത്തിലാണ്. കേരളത്തി​െൻറ കാലാവസ്ഥയും അറേബ്യൻ ഖിയാറിന് അനുയോജ്യമാെണന്ന ആദ്യ പരീക്ഷണ കൃഷിയിൽതന്നെ തിരിച്ചറിയാനായത് ഇസ്മായിലിനു കൂടുതൽ പ്രചോദനമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ, ജി. അബ്ദുൽ അക്ബർ, വാർഡ് മെംബർ രമ്യ കൂവ്വപാറ, ഐശാലത എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.