തിരുവമ്പാടി തോട്ടത്തിൻ കടവ് പാലത്തിനടുത്ത് മയക്കുമരുന്ന് ലോബി

* സി.പി.എം നേതാവി​െൻറ വീട് ആക്രമിച്ചതായി പരാതി തിരുവമ്പാടി: തിരുവമ്പാടി തോട്ടത്തിൻ കടവ് പാലത്തിന് സമീപവും പാതിരാമണ്ണ് മേഖലയിലും മദ്യ മയക്ക്മരുന്ന് ലോബി താവളമാക്കുന്നു. തിരുവമ്പാടി ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് ഇവിടേക്ക് പ്രവർത്തനം മാറ്റിയതത്രെ. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെയുള്ള ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ മയക്കുമരുന്ന് ലോബി ഞായറാഴ്ച രാത്രി സി.പി.എം പ്രവർത്തക​െൻറ വീടാക്രമിച്ചതായി പ്രവർത്തകർ പരാതിപ്പെട്ടു. തിരുവമ്പാടി വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം എ. ഗിരീഷി​െൻറ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി ഒരു മണിയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അക്രമം നടത്തി സാമൂഹിക വിരുദ്ധർക്ക് പാർട്ടിയെ പിന്തിരിപ്പിക്കാനാവില്ലെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജനാർദനൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.