കോഴിക്കോട്: പ്രകൃതി ദുരന്തങ്ങള്‍ തടയാനുള്ള മുന്‍കരുതലുകള്‍ക്ക് സര്‍ക്കാറുകള്‍ പ്രാമുഖ്യം നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളോടൊപ്പം ഉരുൾപൊട്ടിയ കട്ടിപ്പാറ കരിഞ്ചോല സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത നിവാരണത്തിനായുള്ള സര്‍ക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പക്ഷേ, ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങള്‍ തടയാനുള്ള മുന്‍കരുതലുകളൊന്നും സര്‍ക്കാര്‍ സമീപനങ്ങളിലില്ല. പശ്ചിമഘട്ട സംരക്ഷണം അട്ടിമറിച്ചതിെൻറ അനന്തര ഫലമാണ് ഇത്തരം ദുരന്തങ്ങള്‍. ദുരിതബാധിതര്‍ക്ക് ഭൂമിയുടെ കാര്യത്തില്‍ സർക്കാർ ഒരുറപ്പും നല്‍കിയിട്ടില്ല. നിയമപ്രശ്‌നങ്ങളാണ് തടസ്സമെങ്കില്‍ ഓര്‍ഡിനന്‍സിറക്കണം. സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, ജില്ല ജനറല്‍ സെക്രട്ടറി ടി.കെ. മാധവന്‍, വേലായുധന്‍, മാഹിന്‍ നെരോത്ത്, സുബൈര്‍, കള്‍ച്ചറല്‍ ഫോറം ഖത്തര്‍ വൈസ് പ്രസിഡൻറ് സുഹൈല്‍ ശാന്തപുരം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.