കല്ലാച്ചിയിൽ ബേക്കറി ജീവനക്കാരനെ കടയിൽ കയറി മർദിച്ചു

നാദാപുരം: കല്ലാച്ചിയിലെ ബേക്കറി തൊഴിലാളിയെ അകാരണമായി കടയിൽ കയറി മർദിച്ചു. ചിയ്യൂരിലെ ദേവർ കുന്നത്ത് മുഹമ്മദലി(24)യെയാണ് ക്രൂരമായി മർദിച്ചത്. വാരിയെല്ലിന് പരിക്കേറ്റ ഇയാളെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം പ്രവർത്തകൻ വരിക്കോളിയിലെ രജീഷാണ് ആക്രമിച്ചതെന്ന് കടയുടമ റിയാസ് പറഞ്ഞു. നാദാപുരം മേഖലയിൽ നിലനിൽക്കുന്ന സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തി​െൻറ ഭാഗമാണ് ആക്രമണമെന്ന് കരുതുന്നു. നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.