കാറ്റിലും മഴയിലും വീടുകൾ തകർന്നു

നന്മണ്ട: പൊയിൽതാഴം പായിച്ചേരി കണ്ടി ചന്ദ്ര​െൻറ വീട് മരം വീണ് തകർന്നു. തിങ്കളാഴ്ച പുലർച്ചക്കുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണത്. അടുക്കള ഭാഗത്തായിരുന്ന ചന്ദ്ര​െൻറ ഭാര്യ രജിതയുടെ തലക്ക് പരിക്കേറ്റു. ആശുപത്രിയിൽനിന്നു പ്രഥമ ശുശ്രൂഷ നേടി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തി​െൻറ ധനസഹായത്താൽ നിർമിച്ച വീട് തകർന്നതോടെ ചന്ദ്രനും കുടുംബവും പ്രയാസത്തിലായിരിക്കുകയാണ്. ചീക്കിലോട് മീത്തലേടത്ത് വത്സ​െൻറ വീടിനു മീതെ പ്ലാവ് വീണ് വീട് തകർന്നു. മൈലക്കാട്ട് ചാലിൽ അതൃമാ​െൻറ വീടി​െൻറ അടുക്കള ഭാഗത്ത് കവുങ്ങ് കടപുഴകി വീണു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് എൻ.കെ. രാധാകൃഷ്ണ​െൻറ പറമ്പിലെ ഫലവൃക്ഷങ്ങളും കാറ്റിൽ വീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.