ഖത്​മുല്‍ ഖുര്‍ആന്‍ പ്രാർഥനയും പ്രഭാഷണവും നാളെ

പേരാമ്പ്ര: പേരാമ്പ്ര ജബലുന്നൂര്‍ കോളജി​െൻറ ആഭിമുഖ്യത്തില്‍ ഖത് മുല്‍ ഖുര്‍ആന്‍ പ്രാർഥനയും പ്രഭാഷണവും ബുധനാഴ്ച രാത്രി 10 മണിക്ക് പേരാമ്പ്ര ജബലുന്നൂര്‍ കോളജില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നാല് മണിക്ക് സാംസ്‌കാരിക സമ്മേളനവും ഏഴിന് ഇഫ്താര്‍ സംഗമവും നടക്കും. രാത്രി 10ന് മുസ്തഫ ഹുദവി ആക്കോട് സംസാരിക്കും. സയ്യിദ് ശാഹുല്‍ ഹമീദ് ജമലുല്ലൈലി, പുറവൂര്‍ ഉസ്താദ് എന്നിവര്‍ ദുആക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികളായ പി.എം. കോയ മുസ്ലിയാര്‍, മൊയ്തീന്‍ മഹാരാജ, സി.കെ. ഇബ്രാഹിം, എം.പി.എം. അമീര്‍, ചെരുപ്പേരി മൂസ ഹാജി എന്നിവര്‍ അറിയിച്ചു. കാലവർഷക്കെടുതി തുടരുന്നു കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും തെങ്ങുകളും മറ്റു മരങ്ങളും വീടുകൾക്കു മുകളിൽ വീണ് നാശം സംഭവിക്കുന്നത് തുടരുന്നു. പുളിയഞ്ചേരി മുണ്ടാടിക്കുനി വിനോദ്, പുറവയൽ കുനി അശോകൻ, പുളിയഞ്ചേരി കുന്നത്ത് നിസാർ, വിയ്യൂർ കരിമ്പക്കൽ കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീടുകളിലേക്ക് മരങ്ങൾ വീണ് നാശം സംഭവിച്ചു. ഫല വൃക്ഷങ്ങൾക്കും മറ്റ് കൃഷികൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.