കോഴിക്കോട്: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് വിട്ടുകൊടുത്തത് വേദനജനകമാണെങ്കിലും യു.ഡി.എഫിെനയും പാർട്ടിയെയും ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയമായ അനിവാര്യതയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. വിശാല താൽപര്യം മുൻനിർത്തി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി തീരുമാനം അംഗീകരിക്കുകയാണ്. പ്രതിഷേധം നടത്തിയ പ്രവർത്തകരെ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്തവർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഭരണത്തിൽനിന്ന് താഴെയിറക്കലാണ് കോൺഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി മതേതര, ജനാധിപത്യസഖ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. 2021ൽ യു.ഡി.എഫ് സർക്കാറിനെ തിരിച്ചുകൊണ്ടുവരുകയും വേണം. അതിനാലാണ് വിഷമം സഹിച്ചും നേതൃത്വത്തിെൻറ തീരുമാനത്തെ അംഗീകരിക്കുന്നത്. കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് രാജിെവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ദീഖ് മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം പ്രതിഷേധപ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയുണ്ടാവില്ലെന്ന സൂചനയും അദ്ദേഹം നൽകി. കെ.എസ്.യു ജില്ല പ്രസിഡൻറിെൻറ രാജി സ്വീകരിച്ചില്ല കോഴിക്കോട്: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് വിട്ടുകൊടുത്ത കോൺഗ്രസ് നേതൃത്വത്തിെൻറ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ സമർപ്പിച്ച രാജി സംസ്ഥാന നേതൃത്വം നിരാകരിച്ചു. നിഹാൽ അടക്കം 12 അംഗ കമ്മിറ്റിയാണ് കഴിഞ്ഞദിവസം രാത്രി രാജിക്കത്ത് നൽകിയത്. എന്നാൽ, രാജി സ്വീകരിക്കേെണ്ടന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് െക.എം. അഭിജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസഭ സീറ്റ് വിട്ടുകൊടുത്തതിൽ കെ.എസ്.യുവിെൻറ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. െക.എസ്.യു ജില്ല കമ്മിറ്റി പിരിച്ചുവിട്ടുവെന്നത് കള്ളപ്രചാരണമാെണന്നും അഭിജിത്ത് പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, െക.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി െക. പ്രവീൺ കുമാർ, പി.എം. നിയാസ്, വി.ടി. നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ജെയ്സൽ അേത്താളി, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഉഷദേവി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.