നഷ്​ടപരിഹാരം നല്‍കണമെന്ന്

നന്തിബസാര്‍: കാലവര്‍ഷക്കെടുതി മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് കാലതാമസം കൂടാതെ തിക്കോടി പഞ്ചായത്ത് സ്വതന്ത്ര കര്‍ഷകസംഘം യോഗം ആവശ്യപ്പെട്ടു. അബൂബക്കര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. ടി.പി. കുഞ്ഞിമൊയ്തീന്‍ സ്വാഗതം പറഞ്ഞു. മജീദ് തിക്കോടി, യു.വി. ബഷീര്‍ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് കുറ്റ്യാടി: കരണ്ടോട് ഗവ. എൽ.പി സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ശനിയാഴ്ച രാവിലെ 10ന് നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കുറ്റ്യാടി: പാലേരി കൂനിയോട് ഗവ. എൽ.പി സ്കൂളിൽ നിലവിലുള്ള അറബിക് അധ്യാപക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ 11ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ജനസേവന കേന്ദ്രം ഉദ്ഘാടനം മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ കീഴിൽ ആരംഭിച്ച ജനസേവന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ. ശ്രീജയ, പഞ്ചായത്ത് സെക്രട്ടറി എം. രാമചന്ദ്രൻ, കുടുംബശ്രീ മെംബർ സെക്രട്ടറി അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷർമിന കോമത്ത്, പുഷ്പലത, പി.എം. ശോഭ, ഷെൽവി, ഭാസ്കരൻ കൊഴുക്കല്ലൂർ, കുഞ്ഞിമൊയ്തി, വി.പി. രമ, സി.ഡി.എസ് ചെയർപേഴ്സൻ കെ.കെ. ഗീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.