മുചുകുന്നിലെ ബാറ്ററി കമ്പനിക്കെതിരെയുള്ള സമരം നാലാം വർഷത്തിലേക്ക്

കൊയിലാണ്ടി: മുചുകുന്നിലെ സിഡ്കോ വ്യവസായ പാർക്കിൽ ലെഡ് അധിഷ്ഠിത റെഡ് കാറ്റഗറിയിൽപെട്ട ബാറ്ററി കമ്പനിക്കെതിരെയുള്ള സമരം നാലാം വർഷത്തിലേക്ക്. 2005 ജൂൺ ഏഴിന് മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ ചേർന്ന ജനകീയ കൺവെൻഷനാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. മണ്ണും വെള്ളവും വായുവും മലിനീകരിക്കപ്പെടുമെന്നതിനാലാണ് ജനം സമരരംഗത്തിറങ്ങിയത്. ബാറ്ററി നിർമാണ ശാലകൾ ജനവാസ കേന്ദ്രത്തിൽ പാടില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. നെരവത്ത് കോളനി, പാലയാടി മീത്തൽ, ചെറുവാനത്ത് കോളനി എന്നിവയുടെ നടുവിലാണ് കമ്പനി സ്ഥാപിക്കുന്നത്. ഗവ. കോളജ്, അംഗൻവാടികൾ, യു.പി സ്കൂൾ, പഞ്ചായത്ത് കിണർ, കുടിവെള്ള ടാങ്ക് എന്നിവ അടുത്ത് സ്ഥിതിചെയ്യുന്നു. ഭൂജലവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ ഇവിടെ പഠനം നടത്തിയിരുന്നു. കമ്പനി വന്നാൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇടവരുമെന്ന് ഭൂജലവകുപ്പ് വിലയിരുത്തി. കമ്പനിയിൽ നിന്നുള്ള മാലിന്യം പ്രദേശത്തെ കിണർജലം മലിനമാക്കുമെന്നും അവർ കണ്ടെത്തി. നിർമാണ പ്രവൃത്തിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. പ്രദേശത്ത് നിയമപരമായി ബാറ്ററി നിർമാണശാലക്ക് അനുമതി കിട്ടില്ലെന്ന് മനസ്സിലാക്കിയ കമ്പനി അസംബ്ലിങ് എന്നപേരിൽ അനുമതി വാങ്ങി നിർമാണം നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് കർമസമിതി ആരോപിച്ചു. വീണ്ടും കാട്ടാനശല്യം; കൃഷിനാശം പേരാമ്പ്ര: മുതുകാട് ഭാഗങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും കാട്ടാന കൃഷി നശിപ്പിച്ചു. പിലാറത്ത് രാജൻ, വാഴേപൊയിൽ ബിനു, നെല്ലിയുള്ളതിൽ കുഞ്ഞിരാമൻ, വിനയകുമാർ ചേന്നംകുളത്ത് എന്നിവരുടെ വാഴയും തെങ്ങുമാണ് നശിപ്പിച്ചത്. ബ്ലോക്ക് അംഗം ജിതേഷ് മുതുകാട്, വാർഡ് അംഗം ഷീന റോബിൻ, വാർഡ് കൺവീനർ രാജേഷ് തറവട്ടത്ത് എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. കാട്ടാനശല്യം വർധിച്ച സാഹചര്യത്തിൽ ഇളംകാട്, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി മേഖലകളിലെ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കാട്ടാനശല്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം കർഷകർ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഒാഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.