ആയഞ്ചേരി പൊലീസ്​ എയ്ഡ്പോസ്​റ്റിൽ മാധ്യമം 'വെളിച്ചം' പദ്ധതി

ആയഞ്ചേരി: ആയഞ്ചേരി പൊലീസ് എയ്ഡ് പോസ്റ്റിൽ മാധ്യമം 'വെളിച്ചം' പദ്ധതി തുടങ്ങി. മാധ്യമം ഏരിയ കോഓഡിനേറ്റർ എടവന മൂസ പത്രം എ.എസ്.ഐ വി. പ്രകാശന് നൽകി ഉദ്ഘാടനം ചെയ്തു. രതീഷ് പടിക്കൽ, വി.കെ. ശ്രീജിത്ത്, വിജിത്ത്, ബാബു എന്നിവർ സംബന്ധിച്ചു. ഡോ. നസീം, കെ.കെ. ഷാനിബ് എന്നിവരാണ് മാധ്യമം പത്രവും കുടുംബം മാസികയും സ്പോൺസർ ചെയ്തത് കുരുമുളക് കൃഷി വ്യാപന പദ്ധതി തിരുവള്ളൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ കുരുമുളക് കൃഷി വ്യാപന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ കർഷകനായ രാമകൃഷ്ണൻ പുളിയരത്തിന് കുരുമുളക് തൈ നൽകി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ജി.വി. അഖില പദ്ധതി വിശദീകരിച്ചു. മൊയ്തു ഹാജി, ഇബ്രാഹീം, വാസു എന്നിവർ സംസാരിച്ചു. തിരുവള്ളൂർ: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതറാങ്ക് നേടിയ ഷാഹിദ് ടി. കോമത്തിനെ തിരുവള്ളൂർ മഹാശിവക്ഷേത്രം കമ്മിറ്റി ആദരിച്ചു. പഞ്ചാക്ഷരി ................................................................................................................................................................................ഗ്രപ്പുര............................................................................ പ്രസിഡൻറ് പി. സുകുമാരൻ ഉപഹാരം നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ഒ.കെ. പ്രമോദ്, സി.കെ. ജിനേഷ്, സി. നന്ദകുമാർ, പി. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു. ഗതാഗത നിയന്ത്രണം കോഴിക്കോട്: സംസ്ഥാനപാത 38ല്‍ പി.യു.കെ.സി റോഡില്‍ പേരാമ്പ്രക്കും കുറ്റ്യാടിക്കും ഇടയില്‍ പാറക്കടവ് അങ്ങാടിക്കടുത്തുളള പാലം അപകടാവസ്ഥയിലാണ്. ഭാരം കയറ്റിയ വാഹനങ്ങള്‍ വേഗം നിയന്ത്രിേച്ച പാലത്തിലൂടെ കടന്നുപോകാനാവൂ എന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.