നടുക്കടലിൽ മരണം മുഖാമുഖം കണ്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

പുതിയാപ്പ: മരണമുഖത്ത് മണിക്കൂറുകൾ ആടിയുലഞ്ഞ മത്സ്യത്തൊഴിലാളികളെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ രക്ഷപ്പെടുത്തി. പുതിയാപ്പ ഫിഷിങ് ഹാർബറിൽനിന്ന് മീൻപിടിക്കാൻ പോയ ചീമ്പാളി ബോട്ടിലെ പത്ത് മത്സ്യത്തൊഴിലാളികളെയാണ് മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികൾ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൊടുവിൽ രക്ഷപ്പെടുത്തിയത്. യന്ത്രത്തകരാറുമൂലം 20 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്ച രാത്രി കുടുങ്ങുകയായിരുന്നു തൊഴിലാളികൾ. ഇതിനിടെ കടൽക്ഷോഭം ശക്തമായയോടെ ബോട്ട് നിയന്ത്രണം വിട്ട് ഒഴുകി. രാത്രി രണ്ടുമണിയോടെ മൊബൈലിൽ സിഗ്നൽ കിട്ടിയതിനെ തുടർന്ന് ബോട്ടുടമയെ ബന്ധപ്പെടുകയും അപകടാവസ്ഥ അറിയിക്കുകയുമായിരുന്നു. ഉടനെ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യങ്ങളോ ബോട്ടുകളോ ഇല്ലെന്നും മറൈൻ എൻഫോഴ്സ്മ​െൻറുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടതായും ബോട്ടുടമ രാമചന്ദ്രനും മറ്റ് മത്സ്യത്തൊഴിലാളികളും പറയുന്നു. രാവിലെ ഒമ്പതുവരെയും കടലിലുണ്ടായിരുന്ന മറ്റ് ബോട്ടുകളുമായി ബന്ധപ്പെടാനും സാധ്യമായില്ല. രാവിലെ ഒമ്പതിനുശേഷമാണ് കടലിലുണ്ടായിരുന്ന ദാസ് ബോട്ടലിലെ ജീവനക്കാരെ ബന്ധപ്പെടാൻ കഴിഞ്ഞത്. പയ്യോളി വെള്ളിയാങ്കല്‍ ഭാഗത്തുനിന്ന് രക്ഷപ്പെടുത്തിയ ബോട്ട് വൈകീട്ട് മൂന്നു മണിയോടെ സുരക്ഷിതമായി പുതിയാപ്പ തീരത്ത് എത്തിച്ചു. കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടിയ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഗോള്‍ഡന്‍ എന്ന രക്ഷാപ്രവര്‍ത്തന ബോട്ട് പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രശ്‌നം കാരണം ബോട്ടിനടുത്ത് എത്താന്‍ സാധിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സ്രാങ്ക് എടക്കര താഴത്തിൽപീടിക സിദ്ധാർഥി​െൻറ മനോധൈര്യമാണ് തങ്ങളുടെ ജീവൻ തിരിച്ചുകിട്ടാൻ കാരണമായതെന്ന് രക്ഷപ്പെട്ട ബൈജു, മോഹൻദാസ്, സുഗുണൻ, ബാബു, കിഷോർ എന്നിവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.