സേവനമാതൃകയായി ആംബുലൻസ്​ ഡ്രൈവർമാർ

ചേളന്നൂർ: നിപ ഭീതി നീങ്ങുേമ്പാൾ മറക്കാനാകാത്ത ഒരുവിഭാഗമുണ്ട്. എല്ലാവരും മാറിനിന്നപ്പോൾ മൃതദേഹങ്ങളും രോഗികളെയും ആശുപത്രികളിലും ശ്മശാനങ്ങളിലും എത്തിക്കാൻ തയാറായ ആംബുലൻസ് ഡ്രൈവർമാർ. ചേളന്നൂരിലെ കെട്ടാളി സജിത്ത്, എടവന രാജു, െകായിലാണ്ടിയിലെ പുരുഷോത്തമൻ, നന്മണ്ട അരുൺ, മായനാെട്ട സലാം, ബേബിയിലെ ദീപക്, ഷിജു എന്നിവർ മാത്രമാണ് ആദ്യഘട്ടത്തിൽ നിപ ടാസ്ക് ഫോഴ്സിന് തുണയായത്. എരഞ്ഞിപ്പാലത്തെ കാരുണ്യ ആംബുലൻസും ചേളന്നൂരിലെ പുണ്യ ആംബുലൻസുമാണ് മൃതദേഹങ്ങൾ രോഗികളുടെ അടുത്ത ബന്ധുക്കളുടെ വീടുകളിൽ എത്തിക്കാൻ തയാറായത്. രോഗബാധിത പ്രദേശങ്ങളിൽ രോഗികളുടെ ബന്ധുക്കൾക്ക് സാധനസാമഗ്രികൾ എത്തിക്കാനും ശുചീകരണ പ്രവർത്തനത്തിനും സേവഭാരതി പ്രവർത്തകനായ സജിത്തിനെ നാട്ടുകാർ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവറായ ചേളന്നൂരിലെ മുതുവാട്ടുതാഴത്തെ പ്രേമനാണ് രോഗബാധിത പ്രദേശങ്ങളിൽ പോയ ഒരാൾ. ജീവൻപോലും പണയംവെച്ച് സേവനമാതൃകയായ ഇവരെ ചേളന്നൂർ 17ാം വാർഡ് പൗരാവലി ആദരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.