രക്ഷാപ്രവർത്തനങ്ങൾക്ക്​ വാടകക്കെടുക്കുന്ന​ ബോട്ടുകൾ കാലപ്പഴക്കം ചെന്നവയെന്ന്​

പുതിയാപ്പ: കടൽരക്ഷാപ്രവർത്തനങ്ങൾക്ക് ഫിഷറീസ് വകുപ്പ് വാടകക്കെടുക്കുന്നത് കാലപ്പഴക്കം ചെന്ന ബോട്ടുകളെന്ന് ആക്ഷേപം. മത്സ്യബന്ധനത്തിന് വർഷങ്ങളോളം ഉപയോഗിച്ചവയാണ് ഫിഷറീസ് വകുപ്പ് കടൽ പേട്രാളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കും വാടകക്കെടുക്കുന്നതെന്നാണ് ആരോപണം. ട്രോളിങ്ങിനു മുന്നാടിയായി പുതിയാപ്പയിൽനിന്ന് രണ്ടു വള്ളങ്ങളും ഒരു ബോട്ടും വാടകക്ക് ആവശ്യപ്പെട്ട് കഴിഞ്ഞമാസം ക്വേട്ടഷൻ ക്ഷണിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് ഇത്തരം ബോട്ടുകൾ അപര്യാപ്തമാണെന്നും വേണ്ടത്ര രക്ഷാപ്രവർത്തന സജ്ജീകരണങ്ങളോ പരിശീലനം ലഭിച്ചവരോ വകുപ്പിനില്ലെന്നാണ് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്. രക്ഷാപ്രവർത്തന ബോട്ടുകളിൽ കടൽത്തൊഴിലാളികളെതന്നെ നിയമിച്ചാൽ അപകടത്തിൽപെടുന്നവർക്ക് ഏറെ പ്രയോജനം ലഭിക്കുമെന്ന് തൊഴിലാളികൾ പറയുന്നു. വ്യാഴാഴ്ച കടൽക്ഷോഭത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താൻ കഴിയാതെ ഫിഷറീസ് വകുപ്പ് കുഴങ്ങിയത് ഏറ്റവും വലിയ തെളിവാണെന്നും നിസ്സഹായാവസ്ഥ പാഠമായിക്കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മത്സ്യെതാഴിലാളികളും ബോട്ടുടമകളും പറയുന്നു. കടൽത്തൊഴിലാളികളുടെ പേരിൽ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സുരക്ഷ ഉറപ്പുവരുത്താൻപോലും അധികൃതർക്ക് കഴിയുന്നില്ല. പ്രവർത്തനക്ഷമമായ ബോട്ടുകളാണ് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനും വാടകക്കെടുക്കാറെന്ന് ഫിഷറീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.