കോൺഗ്രസി​െൻറ സീറ്റ്​ ​ തീരുമാനിക്കേണ്ടത്​ ലീഗ്​ അല്ലെന്ന്​ രാജി​െവച്ച കെ.പി.സി.സി സെക്രട്ടറി

കോഴിക്കോട്: കോൺഗ്രസ് നേതാവ് പി.ജെ. കുര്യ​െൻറ സീറ്റ് ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും ബി.ജെ.പിക്ക് പൊതുസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉൗർജംപകരുന്ന തീരുമാനത്തിന് പരിഹാരക്രിയയില്ലെങ്കിൽ േകരളത്തിൽ കോൺഗ്രസ് അപകടത്തിലാവുമെന്നും രാജിെവച്ച കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ജയന്ത്. കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് രാജി െവച്ചതിനെപ്പറ്റി വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്ക് സീറ്റ് കൊടുക്കുകവഴി ലോക്സഭ തെരഞ്ഞെടുപ്പ് ജയം മുന്നിൽ കാണുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. കോൺഗ്രസും ബി.ജെ.പിയും കേന്ദ്രത്തിൽ തുല്യ നിലയിൽ വന്നാൽ മാണി കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് പറയാൻ എത്ര നേതാക്കൾക്കാവും? കോൺഗ്രസി​െൻറ വേദികളിലൊന്നും സീറ്റി​െൻറ കാര്യം ചർച്ച ചെയ്യാത്തതിനാൽ കോൺഗ്രസ് നേതാക്കളെ തോക്കിൻമുനയിൽ നിർത്തിയാണ് തീരുമാനമെന്ന് കരുതേണ്ടിവരും. താഴെത്തട്ടിൽ പ്രവർത്തനമില്ലാതെ സംഘടന സംവിധാനം തകർന്ന കോൺഗ്രസി​െൻറ ആത്മാഭിമാനം വീണ്ടെടുക്കാനാണ് നേതൃത്വം തുനിയേണ്ടതെന്നും ജയന്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.