പള്ളികളിൽ നാലാം വെള്ളിയുടെ തിരക്ക്

കോഴിക്കോട്: റമദാൻ മാസം വിടചൊല്ലാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ വന്നെത്തിയ നാലാമത്തെ വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് പള്ളികളിൽ വിശ്വാസികൾ നിറഞ്ഞുകവിഞ്ഞു. കനത്ത മഴ വകവെക്കാതെ ജുമുഅയുെട മണിക്കൂറുകൾക്കു മുേമ്പ ആളുകൾ പള്ളികളിൽ ഇടം പിടിച്ചിരുന്നു. ഇതുകാരണം വൈകിയെത്തിയവർക്ക് പലയിടങ്ങളിലും പുറത്തിരിക്കേണ്ടി വന്നു. വെള്ളിയാഴ്ച റമദാനിലെ അവസാന വെള്ളിയാവാൻ സാധ്യതയുള്ളതിനാൽ ജുമുഅ പ്രസംഗങ്ങളിൽ ഏറെയും റമദാന് യാത്രമംഗളം നേരുന്ന തരത്തിലായിരുന്നു. വിടപറയുന്ന റമദാൻ പ്രതികൂലമായാണോ അനുകൂലമായാണോ വരും ജീവിതത്തിൽ പ്രതിഫലിക്കുകയെന്ന് വിലയിരുത്തണമെന്ന് ഇമാമുമാർ ഉണർത്തി. വ്രതം, ദാനധർമങ്ങൾ, പ്രാർഥന തുടങ്ങിയവവഴി നേടിയ ആത്മചൈതന്യം നോമ്പിനു ശേഷവും നിലനിർത്തണം. പെരുന്നാൾ അമ്പിളി തെളിഞ്ഞാൽ വീട്ടിൽ ഓരോ അംഗത്തിനുമായി നൽകേണ്ട ഫിത്്ർ സക്കാത്ത് അയൽക്കാരിൽ എത്തിയെന്ന് ഉറപ്പാക്കണം. റമദാൻ വിടപറഞ്ഞാൽ ഉപവാസം ഒഴിയുമെങ്കിലും പുണ്യമാസത്തിൽ ലഭിച്ച ആത്മസംസ്കരണം നിലനിൽക്കണമെന്നും ഖുതുബകളിൽ ഇമാമുമാർ ഉണർത്തി. ദീർഘനേരം നീണ്ട പ്രാർഥനകൾ പല പള്ളികളിലും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.