കോഴിക്കോട്: ജില്ല ആസൂത്രണ സമിതി യോഗം ഈ മാസം 12ന് ഉച്ചക്ക് രണ്ടിന് ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വെളിച്ചെണ്ണ: ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ എടുക്കണം കോഴിക്കോട്: സംസ്ഥാനത്ത് ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വ്യാപകമായി വില്‍ക്കപ്പെടുന്നതിനാൽ ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കി. ജില്ലയില്‍ ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണയുടെ 21 ബ്രാന്‍ഡുകളും സംസ്ഥാനത്തൊട്ടാകെ 45 ബ്രാന്‍ഡുകളും നിരോധിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട ബ്രാന്‍ഡുകള്‍ പുതിയ പേരുകളില്‍ വിപണിയിലെത്തുന്നത് തടയുന്നതിനാണ് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഭക്ഷ്യസുരക്ഷ കമീഷണര്‍ ഉത്തരവായത്. വെളിച്ചെണ്ണ ഉല്‍പാദിപ്പിച്ച് വിൽപന നടത്തുന്ന എല്ലാവരും തങ്ങളുടെ ബ്രാന്‍ഡുകള്‍ കോഴിക്കോട് കോട്ടപ്പറമ്പിലുള്ള ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ ഓഫിസില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് സഹിതം ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഈ മാസം 14, 18 തീയതികളിലാണ് രജിസ്‌ട്രേഷൻ. ഭക്ഷ്യസുരക്ഷ ലൈസന്‍സും ബ്രാന്‍ഡ് പേരുകള്‍ അടങ്ങുന്ന ലേബലിെൻറ കോപ്പിയും സഹിതം അപേക്ഷ ഓഫിസില്‍ സമർപ്പിക്കണം. നിർമാതാവിന് പരമാവധി നാല് ബ്രാന്‍ഡുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുള്ളൂ. നിരോധിക്കപ്പെട്ട ഒരു ബ്രാന്‍ഡും രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. ജൂലൈ 13ന് രജിസ്ട്രേഷെൻറ കാലാവധി അവസാനിക്കും. ഫോൺ: 8943346191. ഒ.ആർ.സി പദ്ധതി ഉദ്ഘാടനം 12ന് കോഴിക്കോട്: വനിത ശിശു വികസന വകുപ്പിെൻറ ആഭിമുഖ്യത്തില്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ജില്ലയിലെ 25 സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഒ.ആർ.സി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 12ന് രാവിലെ പത്തിന് താമരശ്ശേരി ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അവകാശസംരക്ഷണത്തിനുമായാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.