പൊലീസ്​ വാഹന പൂജ: ​റിപ്പോർട്ട്​ രണ്ടുദിവസത്തിനകം കൈമാറും

കോഴിക്കോട്: പൊലീസ് വാഹനം ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ച സംഭവത്തിൽ രണ്ടുദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കൈമാറും. കൺട്രോൾ റൂമിലെ ഡ്രൈവറുൾപ്പെടെ നാലുപേരാണ് യൂനിഫോമിൽ സ്വന്തം നിലക്ക് പുതിയ വാഹനം ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസമാണ് മുതലക്കുളത്തെ പൊലീസുകാർതന്നെ നടത്തിപ്പുകാരായുള്ള ക്ഷേത്രത്തിൽ വാഹനം പൂജിച്ചത്. വാഹനപൂജയുടെ ദൃശ്യം പൊലീസുകാർക്കിടയിലെ വാട്സ്ആപ്പിൽ പ്രചരിച്ചേതാടെയാണ് പുറംലോകം അറിയുന്നത്. സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് െചയ്തതോടെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനോട് ആവശ്യപ്പെട്ടത്. വാഹനം പൂജക്ക് െകാണ്ടുപോയ നാല് ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുത്തശേഷം രണ്ടുദിവസത്തിനകം റിേപ്പാർട്ട് ൈകമാറുമെന്ന് സംഭവം അന്വേഷിക്കുന്ന കൺട്രോൾ റൂമി​െൻറ ചുമതലയുള്ള നാർകോട്ടിക് െസൽ അസി. കമീഷണർ എ.ജെ. ബാബു പറഞ്ഞു. അതിനിടെ, മുമ്പ് തളി മഹാശിവക്ഷേത്രത്തിലും പൊലീസ് വാഹനം പൂജിച്ചതായി കണ്ടെത്തി. ഇതി​െൻറ ഫോേട്ടായും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.