മാലിന്യം കുന്നുകൂടുന്നു; ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറിയെ വളഞ്ഞുവെച്ചു

മാലിന്യം കുന്നുകൂടുന്നു; ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറിയെ വളഞ്ഞുവെച്ചു ഓമശ്ശേരി: പകർച്ചവ്യാധികൾ അപകടകരമാംവിധം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാലിന്യങ്ങൾ അടിയന്തരമായി പഞ്ചായത്ത് ഒാഫിസി​െൻറ പിറകിൽനിന്നും ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും മാറ്റണമെന്നും ടൗണിലെ ഓടകൾ നന്നാക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഓമശ്ശേരി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വളഞ്ഞുവെച്ചു. ഗ്രാമപഞ്ചായത്ത് ഓഫിസി​െൻറയും ബസ് സ്റ്റാൻഡി​െൻറയും പിറകിൽ കുമിഞ്ഞുകൂടുന്ന മാലിന്യം മഴക്കാലമായതോടെ ചീഞ്ഞുനാറുന്നു. നിരവധി നിവേദനങ്ങളും പരാതികളും നൽകിയിട്ടും ഒരു നടപടിയും എടുക്കാത്ത പഞ്ചായത്തിനെതിരെ സമരം സംഘടിപ്പിക്കാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചു. ആയിരക്കണക്കിന് രോഗികൾ ശാന്തി ഹോസ്പിറ്റൽ ചികിത്സയിൽ കഴിയുമ്പോൾ തൊട്ടടുത്ത് ഇങ്ങനെ മാലിന്യം കൂമ്പാരമായത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും വളരെ പെട്ടെന്ന് മാലിന്യത്തിനെതിരെ ശക്തമായ പരിഹാരം കാണാൻ പഞ്ചായത്ത് അധികാരികൾ തയാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയൻറ് സെക്രട്ടറി ഇ.പി. സജുകുമാർ, മേഖല സെക്രട്ടറി കെ.പി. മനോജ്, പ്രസിഡൻറ് മുസഫർ സൽമാൻ, ബ്ലോക്ക് കമ്മിറ്റി അംഗം എ.പി. ഷൈജു, ട്രഷറർ നിധീഷ്, യൂനിറ്റ് സെക്രട്ടറി അബ്ദുൽ സലാം, മേഖല കമ്മിറ്റി അംഗങ്ങളായ റഹീസ്, അനസ്, ഫായിസ്, ജംഷീർ, മുഹമ്മദലി, അഭിജിത്ത്, സുനീഷ് എന്നിവർ നേതൃത്വം നൽകി. എത്രയും വേഗം പരിഹാരനടപടികൾ ആസൂത്രണം ചെയ്തില്ലെങ്കിൽ സമരങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.