വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി: വിദ്യാലയ ചുമരുകളിൽ വർണകഥാപാത്രങ്ങളും ശിൽപങ്ങളും ജീവികളും മുക്കം: പുതിയ അധ്യയന വർഷത്തിൽ നവാഗത വിദ്യാർഥികളെ വരവേൽക്കാൻ വർണപ്പകിേട്ടാടെ വിദ്യാലയങ്ങൾ ഒരുങ്ങി. ചുമരുകളിൽ കഥാപാത്രങ്ങളുടെയും ശിൽപങ്ങളുടെയും ജീവികളുടെയും ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി. മുക്കം നഗരസഭയിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ ക്ലാസ്മുറികളും വർണാഭമാക്കിയിട്ടുണ്ട്. മലയാളത്തിലെ പ്രിയപ്പെട്ട കവികളുടെ ചിത്രങ്ങളും കവിതകളും ഭിത്തിയിൽ പകർത്തിയ സ്കൂളുകളും മലയോരങ്ങളിലുണ്ട്. ഇളം മനസ്സുകളിൽ വായനയുടെ ത്വര വളർത്തുകയെന്ന ലക്ഷ്യവും പിറകിലുണ്ട്. വയലാർ രാമവർമയടക്കം തുഞ്ചത്ത് എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി മുതൽ വയലാർ, കുഞ്ഞുണ്ണി മാസ്റ്റർ, ഒ.എൻ.വി കുറുപ്പ്, ഇടശ്ശേരി, അക്കിത്തം, സുഗതകുമാരി, കടമ്മനിട്ട, എ. അയ്യപ്പൻ തുടങ്ങിയവരുടെ കവിതകളും സ്കൂൾ മതിലിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.