പേരാമ്പ്ര: വാല്യക്കോട് വട്ടക്കണ്ടി മീത്തല്‍ നവ്യ-ഫിഡല്‍ ദേവ് സഹോദരങ്ങളുടെ വീട് നിർമാണം പേരാമ്പ്ര ജനമൈത്രി പൊലീസ് പൂർത്തീകരിക്കും. മൂന്നു വര്‍ഷം മുമ്പ് അച്ഛനമ്മമാർ അപ്രതീക്ഷിതമായി അന്ത്യയാത്രയായപ്പോൾ ഈ വിദ്യാർഥികൾ പിതൃസഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അനുവദിച്ച മൂന്നു ലക്ഷം രൂപയും വാല്യക്കോട് എ.യു.പി സ്‌കൂള്‍ വിദ്യാർഥികള്‍ സമാഹരിച്ചു നല്‍കിയ ഒരു ലക്ഷം രൂപയും ഉപയോഗിച്ച് വീടുപണി തുടങ്ങിയെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇതിെൻറ പൂര്‍ത്തീകരണമാണ് ജനമൈത്രി പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും സഹായത്തോടെയാണ് ഈ ഉദ്യമം നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പേരാമ്പ്രയിലെ വ്യാപാരികളില്‍നിന്ന് സമാഹരിച്ച വയറിങ്ങിനുള്ള സാധനങ്ങള്‍ വെള്ളിയാഴ്ച പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് കൈമാറി. പേരാമ്പ്ര വയര്‍മെന്‍ അസോസിയേഷനാണ് വയറിങ് ജോലി പൂര്‍ണമായും സൗജന്യമായി ചെയ്ത് കൊടുക്കുന്നത്. വയറിങ് സാധനങ്ങള്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ കെ.പി. സുനില്‍കുമാറില്‍നിന്ന് നവ്യയും ഫിദല്‍ദേവും ഏറ്റുവാങ്ങി. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പട്ടേരിക്കണ്ടി, സബ് ഇന്‍സ്പക്ടര്‍ ടി.പി. ദിനേശന്‍ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പഠനോപകരണങ്ങള്‍ വിതരണം ചെയ്തു പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിെൻറ ആഭിമുഖ്യത്തില്‍ അഗതി ആശ്രയ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൂത്താളി കനറ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് പേരാമ്പ്ര, കൂത്താളി സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.പി. സരള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പുഷ്പ, കനറ ബാങ്ക് മാനേജര്‍ അനൂപ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജു പുല്യോട്ട്, ഇ.കെ. സുമ, പി. രാധ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൻ കെ.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.