എൽ.ഇ.ഡി ബൾബ് നിർമാണ യൂനിറ്റ് തുറന്നു

പേരാമ്പ്ര: ബി.ആർ.സിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ആരംഭിച്ച ജ്യോതി എൽ.ഇ.ഡി ബൾബ് നിർമാണ യൂനിറ്റ് ഐ.ഇ.ഡി.സി കോഒാഡിനേറ്റർ ജി. രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കെ.വി. വിനോദൻ അധ്യക്ഷത വഹിച്ചു. പൂർണമായും കിടപ്പിലായ കുട്ടികളുടെ രക്ഷിതാക്കളുടെ സ്വയംതൊഴിൽ സംരംഭമാണ് ജ്യോതി. എൽ.ഇ.ഡി ബൾബുകളാണ് ആദ്യഘട്ടത്തിൽ ഈ യൂനിറ്റിൽ നിർമിക്കുക. ബി.ആർ.സിയുടെ നേതൃത്വത്തിൽ എം.ടെക് ജോൺസനാണ് പരിശീലനം നൽകിയത്. പേരാമ്പ്ര മമ്മിളിക്കുളത്ത് പ്രവർത്തനമാരംഭിച്ച വർക്ക്ഷോപ് വിപുലീകരിക്കുമെന്നും അടുത്ത ഘട്ടത്തിൽ കുട, മറ്റ് എൽ.ഇ.ഡി ഉൽപന്നങ്ങൾ എന്നിവകൂടി നിർമിക്കുമെന്നും ഭാരവാഹികളായ വി.പി. സുമിത്ര (പ്രസി), സി. വിജയലക്ഷ്മി (സെക്ര), കെ. സുജാത (ട്രഷ) എന്നിവർ അറിയിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസ് പേരാമ്പ്ര: ഇൻസൈറ്റ് പാറച്ചോല എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ചും പകർച്ച വ്യാധികളെക്കുറിച്ചും ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ചന്ദ്രൻ നാറാത്ത് ക്ലാസിന് നേതൃത്വം നൽകി. രക്ഷാധികാരി ടി.കെ. അസൈനാർ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞമ്മദ്, എൻ.പി. അസീസ്, പി.സി. മുഹമ്മദ് സിറാജ്, ടി.കെ. മുഹമ്മദലി, പി.പി. നാസർ, പി.സി. സലിം, പി.പി. ഷമീജ, പ്രസീത രാജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.