ഒടുവിൽ ഉദ്ഘാടനമില്ലാതെ കയറിക്കൂടി

പേരാമ്പ്ര: പെരുവണ്ണാമൂഴി സ്ഥിതി ചെയ്യുന്ന ചക്കിട്ടപാറ വില്ലേജ് ഓഫിസി​െൻറ പുതിയ കെട്ടിടവും തണ്ടോറപാറയിൽ നിർമിച്ച പേരാമ്പ്ര വില്ലേജ് ഒാഫിസി​െൻറ കെട്ടിടവും ഉദ്ഘാടനം കാത്തിരുന്നത് ഒരു വർഷത്തിലധികം. ആറ്റുനോറ്റ് ഉദ്ഘാടനം നിശ്ചയിച്ചപ്പോൾ നിപ വൈറസ് പ്രതിരോധത്തി​െൻറ ഭാഗമായി പരിപാടി മാറ്റിവെക്കുകയും ചെയ്യേണ്ടിവന്നു. എന്നാൽ, ഇപ്പോൾ ഉദ്ഘാടനം നടത്താതെ ഓഫിസ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇരു വില്ലേജ് ഒാഫിസുകളും കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായിരുന്നു. രണ്ടിനുംകൂടി മൊത്തം ഒരുകോടി രൂപ വകയിരുത്തി ഒരുവർഷം മുമ്പ് പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ ഉദ്ഘാടനം നടന്നില്ല. രണ്ടു ഓഫിസുകളും സൗകര്യം കുറഞ്ഞ കെട്ടിടങ്ങളിലാണ് താൽക്കാലികമായി പ്രവർത്തിച്ചിരുന്നത്. പ്രവൃത്തി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം വൈകുന്നതിനെതിരെ ജനകീയ പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി രംഗത്തു വന്നിരുന്നു. കഴിഞ്ഞ കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ ഇതുസംബന്ധിച്ച് സമിതിയംഗം രാജൻ വർക്കി ചോദ്യമുന്നയിച്ചു. അടിയന്തരമായി വില്ലേജ് ഓഫിസുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കുമെന്ന് തഹസിൽദാർ പി. പ്രേമൻ മറുപടിനൽകി. രണ്ടുദിവസം മുമ്പ് പേരാമ്പ്ര വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ചക്കിട്ടപാറ വില്ലേജ് ഓഫിസ് ചൊവ്വാഴ്ചയോടെ പുതിയ കെട്ടിടത്തിലേക്കു മാറ്റാൻ ഒരുക്കം നടന്നുകൊണ്ടിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.