സ്നേഹസ്പർശം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് മുസ്ലിം റിലീഫ് ഫോറം സ്നേഹ സ്പർശം സംഘടിപ്പിച്ചു. കവലാട് ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്ല റഹ്മാനി ഉദ്ഘാടനം ചെയ്തു. എം.പി. അർഷാദ് അധ്യക്ഷത വഹിച്ചു. മുസ്തഫ കവലാട് തയാറാക്കിയ 'പ്രിയപ്പെട്ട നബി' പുസ്തകം ശബീർ റഹ്മാനി പ്രകാശനം ചെയ്തു. വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ ടി.വി. സജ്ന, വി.എം. ജാബിർ എന്നിവരെ അനുമോദിച്ചു. ശബീർ റഹ്മാനി, മഹല്ല് പ്രസിഡൻറ് പി.സി. അബ്ദുല്ല, വാർഡ് അംഗം വി.എം. ഹമീദ്, എം.കെ. ഫൈസൽ, ടി.കെ. ബീരാൻകോയ, വി.എം. കാതിരി, ടി.വി. ആലിക്കുട്ടി, പി.സി. ഷെറീജ്, വി.എം. അസീസ്, വി.എം. റാഫി, വി.എം. റഹീം എന്നിവർ സംസാരിച്ചു. മുസ്തഫ സ്വാഗതവും കായക്കൽ ബഷീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.