മതിലിടിഞ്ഞ് വീടിന് ഭീഷണി

ചാലിയം: ശക്തമായ മഴയിൽ മതിലിടിഞ്ഞത് വീടിന് ഭീഷണിയായി. വട്ടപ്പറമ്പ് 17ാം വാർഡ് കുരുടൻതറ റഫീഖി​െൻറ പുരയിടത്തിലെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഇതിനെ തുടർന്ന് പൊക്കിക്കെട്ടിയ സ്ഥലത്ത് നിർമിച്ച വീട് അപകട ഭീഷണിയിലായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വൈസ് പ്രസിഡൻറ് എം. നിഷ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രദീപ്, വാർഡംഗം ലിജിന, സി.പി.എം ബ്രാഞ്ച് സെക്രട്ടറി അനിൽ സന്തോഷ്‌, കെ. അഷ്റഫ്, ജിജിൽ ഇറക്കത്തിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.