ചീനി മരം റോഡിലേക്ക് ചാഞ്ഞത് അപകട ഭീഷണിയാവുന്നു

ചീനി മരം റോഡിലേക്ക് ചാഞ്ഞത് അപകട ഭീഷണിയാവുന്നു ഓമശ്ശേരി: ചീനിമരം റോഡിലേക്ക് ചാഞ്ഞത് അപകട ഭീഷണിയാവുന്നു. കൊടുവള്ളി റോഡിൽ പുത്തൂർ, വെള്ളാരംചാൽ റോഡ് ഫാം ഹൗസിനു മുന്നിലാണ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ചീനി മരം അപകട ഭീഷണിയാവുന്നത്. മഴയും കാറ്റും ശക്തമായതോടെ ഏത് സമയവും നിലംപതിക്കുമെന്ന ഭീതിയിലാണ്. രണ്ട് മദ്റസകളും ഗവ.യു.പി സ്കൂൾ, നഴ്സറി എന്നിവിടങ്ങളിലേക്കുള്ള വിദ്യർഥികൾക്കും പള്ളിയിലേക്ക് പോകുന്നവർക്കും ചീനി മരത്തിനു ചുവട്ടിലൂടെയാണ് യാത്ര ചെയ്യേണ്ടത്. കൂടാതെ കൊടുവള്ളി, ഓമശ്ശേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിക്കാനുള്ള സ്ഥലവും ചീനി മരത്തിനു താഴെയാണ്. സ്കൂൾ തുറക്കുന്നതോടെ പരിസരത്തുള്ള നിരവധി സ്കൂൾ ബസുകൾ കടന്നു പോവുന്ന സ്ഥലമാണിത്. മരം മുറിച്ചുമാറ്റാൻ നാട്ടുകാർ പഞ്ചായത്തിനും ബന്ധപ്പെട്ട വകുപ്പിനും പരാതി നൽകിയിട്ട് ഫലമുണ്ടായിട്ടില്ല. സ്കൂൾ തുറക്കുന്നതോടെ ആധിയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.