കാറിൽ നിന്നും പുക: പരിഭ്രാന്തി പരത്തി

കല്ലായ്: ഒാടുന്ന കാറിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. കല്ലായ് റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും മീഞ്ചന്ത ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നാണ് പുക ഉയർന്നത്. വാഹനം ചൂടായി പുക ഉയർന്ന് എഞ്ചിൻ ഓയിൽ റോഡിൽ പരന്നതോടെ സമീപത്തുള്ളവർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫീസർ അജിത് കുമാറി​െൻറ നേതൃത്തിലുള്ള സംഘമെത്തി റോഡിലെ ഓയിൽ വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.