അറവുമാലിന്യങ്ങൾ തോട്ടിൽ തള്ളി; പള്ളിയത്തുകുനിയിൽ രണ്ട് ബീഫ് സ്​റ്റാളുകൾ അടപ്പിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്തിലെ പള്ളിയത്തുകുനിയിൽ രണ്ട് ബീഫ് സ്റ്റാൾ അധികൃതർ അടപ്പിച്ചു. തോട്ടിൽ അറവുമാലിന്യം നിക്ഷേപിച്ചുവെന്ന പരാതി ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. അറവുശാലയിൽനിന്നുള്ള മൃഗാവശിഷ്ടമാണെന്ന് ബോധ്യപ്പെട്ടതിനാൽ അനധികൃതമായി പ്രവർത്തിച്ച രണ്ട് ബീഫ് സ്റ്റാളുകൾ അടച്ചുപൂട്ടാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. പള്ളിയത്തുകുനി അങ്ങാടിക്കു പിറകിലൂടെ ഒഴുകുന്ന തോട് ജനവാസകേന്ദ്രങ്ങളിലൂടെയും നെൽവയലിലൂടെയുമാണ് കടന്നുപോകുന്നത്. അങ്ങാടിയിലെ മാലിന്യങ്ങൾ തോട്ടിൽ നിക്ഷേപിക്കുന്നത് സമീപത്തെ കിണറുകളിലെ ശുദ്ധജല ലഭ്യതയെ സാരമായി ബാധിക്കും. മൃഗാവശിഷ്ടങ്ങൾ കൂടാതെ കൂൾബാറുകളിൽനിന്നുള്ള അവശിഷ്ടങ്ങളും തോട്ടിൽ നിക്ഷേപിച്ചതായി കണ്ടെത്തി. പ്രസ്തുത മാലിന്യങ്ങൾ കൂൾബാർ ഉടമകളെക്കൊണ്ടുതന്നെ നീക്കം ചെയ്യിപ്പിച്ചു. പരിശോധനയിൽ രണ്ടു കടകളിൽനിന്നായി നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ പിടികൂടി പിഴ ചുമത്തുകയും ചെയ്തു. ഇതോടെ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഒരാഴ്ചക്കിടെ ആറ് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. അധ്യാപക ഒഴിവ് പേരാമ്പ്ര: ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, യു.പി വിഭാഗത്തിൽ ഉർദു പാർട്ട് ടൈം ഒഴിവിലേക്കും താൽക്കാലിക നിയമനം നടത്തുന്നു. ഇൻറർവ്യൂ തിങ്കളാഴ്ച രാവിലെ സ്കൂൾ ഓഫിസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.