പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയവർ ഇരുന്നൂറോളം

പേരാമ്പ്ര: താലൂക്കാശുപത്രിയിൽ രണ്ടാഴ്ചക്കിടെ ആദ്യമായി ചികിത്സക്കെത്തിയവരുടെ എണ്ണം ഇരുനൂറിനടുത്തെത്തി. വ്യാഴാഴ്ച 180 പേരാണ് ഒ.പിയിൽ എത്തിയത്. നിപ വൈറസ് ബാധയേറ്റ് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവും ഇയാളെ പരിചരിച്ച നഴ്സും മരിച്ചതോടെയാണ് നിത്യേന ആയിരത്തോളം ആളുകൾ ആശ്രയിക്കുന്ന താലൂക്കാശുപത്രിയിൽ ഒ. പിയിലെത്തുന്നവരുടെ എണ്ണം 100ലും 50ലും താഴെയായി കുറഞ്ഞത്. എന്നാൽ നിപ ഭീതി അകന്നതോടെ ആളുകൾ വീണ്ടും ഈ ആശുപത്രിയെ സമീപിക്കാൻ തുടങ്ങിയിരിക്കുകയാണ്. പേരാമ്പ്ര ടൗണിലും വ്യാഴാഴ്ച തിരക്ക് വർധിച്ചിട്ടുണ്ട്. സർവിസ് നിർത്തിവെച്ച ബസുകളും ഓടിത്തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.