പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്പദം ഇനിയുള്ള രണ്ടര വർഷം കോൺഗ്രസിന് ലഭിക്കും. മുസ്ലിം ലീഗിലെ കെ.കെ. ആയിഷ മുന്നണി ധാരണപ്രകാരം പ്രസിഡൻറ് പദം രാജിവെച്ചു. വൈസ് പ്രസിഡൻറ് എൻ.പി. വിജയനാണ് ഇപ്പോൾ പ്രസിഡൻറിെൻറ ചുമതല. പുതിയ പ്രസിഡൻറ് വരുന്നതോടെ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് കോണ്‍ഗ്രസിലെ എന്‍.പി. വിജയനും രാജിവെക്കും. ശേഷിക്കുന്ന കാലം വൈസ് പ്രസിഡൻറ് പദം മുസ്ലിംലീഗ് വഹിക്കും. 19ൽ 10 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതിൽ കോൺഗ്രസിനും മുസ്ലിംലീഗിനും അഞ്ച് അംഗങ്ങൾ വീതമാണ്. വനിതാ സംവരണമായ പ്രസിഡൻറ്പദത്തിന് കോൺഗ്രസിൽ രണ്ട് അവകാശികൾ ഉണ്ട്. ആറാം വാർഡ് അംഗം കെ.കെ. ലീലയും 19ാം വാർഡ് അംഗം ഷൈലജ ചെറുവോട്ടുമാണ് പാർട്ടിയിലെ വനിതാ അംഗങ്ങൾ. ഇരുവരും പുതുമുഖങ്ങളും ആശാ വർക്കർമാരുമാണ്. ലീല 47 വോട്ടിെൻറ ഭൂരിപക്ഷത്തിനും ശൈലജ 164 വോട്ടിനുമാണ് വിജയിച്ചത്. ഇതിൽ ആരാവും പ്രസിഡെൻറന്ന് വെള്ളിയാഴ്ച ചേരുന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിക്കും. വൈസ് പ്രസിഡൻറ്പദം മുസ്ലിംലീഗ് 12ാം വാർഡ് അംഗം മൂസ കോത്തമ്പ്രക്ക് നൽകാൻ പാർട്ടി തീരുമാനിച്ചതായി പഞ്ചായത്ത് ലീഗ് പ്രസിഡൻറ് പാളയാട്ട് ബഷീർ മാധ്യമത്തോട് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻറായ മൂസ 190 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പേരാമ്പ്ര ബ്ലോക്കിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക പഞ്ചായത്താണ് ചങ്ങരോത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.