കാലിക്കറ്റ്: അധ്യാപകരുടെ സ്ഥിതിവിവരകണക്കെടുക്കുന്നു

വിവരം നൽകാത്ത കോളജുകൾ അലോട്ട്മ​െൻറിൽനിന്ന് പുറത്താകും തേഞ്ഞിപ്പലം: പരീക്ഷകളും മൂല്യനിർണയവും തുടർച്ചയായി അവതാളത്തിലാകുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ സ്വാശ്രയ സ്ഥാപനങ്ങളിലെയടക്കം അധ്യാപക-അനധ്യാപക ജീവനക്കാരുടെ ശമ്പളവും മറ്റു വിവരങ്ങളും സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ നടപടി തുടങ്ങി. അതത് സ്ഥാപനങ്ങൾ വഴി അധ്യാപകർക്ക് നേരിട്ടുതന്നെ വിവരം നൽകാം. വിവരം നൽകാത്ത സ്ഥാപനങ്ങളുടെ പേരുകൾ ബിരുദ ഏകജാലക ട്രയൽ അലോട്ട്മ​െൻറിൽ ഉൾപ്പെടുത്തിെല്ലന്നും ഉത്തരവിൽ പറയുന്നുണ്ട്. സ്വാശ്രയ കോളജുകളാണ് വിവരം നൽകാനുള്ളവയിലേറെയും. നേരത്തെ മാനേജ്മ​െൻറുകൾ പറയുന്ന കണക്കനുസരിച്ചായിരുന്നു പരീക്ഷ ചുമതലക്കും മൂല്യനിർണയത്തിനും അധ്യാപകരെ നിയോഗിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.