ലിനി സ്മാരക വൃക്ഷം നട്ടു

കുറ്റ്യാടി: സ്വജീവൻ പണയപ്പെടുത്തി രോഗിയെ പരിചരിച്ച് മരണത്തിന് കീഴടങ്ങിയ പേരാമ്പ്രയിലെ നഴ്സ് ലിനിയുടെ സ്മരണാർഥം ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി കുറ്റ്യാടി പുഴത്തീരത്ത് വൃക്ഷത്തൈകൾ നട്ടു. സെക്രട്ടറി കെ. രജിൽ ഉദ്ഘാടനം ചെയ്തു. കെ.പി. വിജേഷ്, ബബിജിത്ത്, പി.ടി. ജിതേഷ്, ഇ.കെ. സനൽ കടക്കച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്ലാവിൻതൈ വിതരണം കുറ്റ്യാടി: ഹരിതം സഹകരണ പദ്ധതി പ്രകാരം വടകര താലൂക്കിൽ 3000 പ്ലാവിൻതൈകൾ െവച്ചുപിടിപ്പിക്കുന്നതി​െൻറ ഭാഗമായി കുറ്റ്യാടി അർബൻ ബാങ്ക് പ്ലാവിൻതൈകൾ വിതരണം ചെയ്തു. ചെയർമാൻ കെ.ടി. ജെയിംസ് ജനറൽ മാനേജർ വി.കെ. പ്രവീൺ കുമാറിന് തൈ നൽകി ഉദ്ഘാടനം ചെയ്തു. വ്യാപാരികൾ ടൗൺ ശുചീകരിച്ചു നാദാപുരം: നിപ വൈറസും മഴക്കാല രോഗങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യാപാരികൾ ടൗൺ ശുചീകരിച്ചു. നാദാപുരം പഞ്ചായത്തി​െൻറയും തൂണേരി പഞ്ചായത്തി​െൻറയും അതിർത്തിയായ ആവോലം ടൗണാണ് വ്യാപാരികൾ ശുചീകരിച്ചത്. ടൗണിലെ അഴുക്കുചാലിലെ മാലിന്യങ്ങൾ വൃത്തിയാക്കി. കാടുകൾ വെട്ടിമാറ്റി. വ്യാപാരികളും പരിസരത്തെ വീട്ടുകാരും പങ്കാളികളായി. മഴക്കാലപൂർവ ശുചീകരണത്തിന് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശുചീകരണം നടത്താറുണ്ടെങ്കിലും പഞ്ചായത്ത് ആസ്ഥാന ടൗണുകളിൽ ഒതുങ്ങാറാണ് പതിവ്. പഞ്ചായത്തുകളിലെ വാർഡുകൾ ശുചീകരിക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും രംഗത്തിറങ്ങി. ആവോലം ടൗണിൽ നടന്ന ശുചീകരണം കുട്ടങ്ങാത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.വി. രാജൻ, വി.വി. ബാബു, കെ. ഗിരീശൻ, എടവലത്ത് ഗോപാലൻ, പ്രദീപ് കീർത്തി, മമ്മൂട്ടി, പ്രഭാകരൻ അനാമിക, അനു പാട്യംസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.