നിപ സമ്പർക്കപട്ടികയിലുള്ളവർക്ക്​ സൗജന്യ ഭക്ഷണക്കിറ്റ്​ ഇന്നെത്തിക്കും

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായുള്ള സമ്പർക്ക പട്ടികയിലുൾപ്പെട്ടവർക്ക് സൗജന്യ ഭക്ഷണ കിറ്റ് ചൊവ്വാഴ്ച എത്തിക്കുെമന്ന് ജില്ല കലക്ടർ യു.വി. ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 കിലോ അരിയും മറ്റ് അവശ്യസാധനങ്ങളുമടക്കം രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണ സാമഗ്രികൾ ഉച്ചക്ക് ശേഷം അതത് തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് എത്തിക്കും. വൈകീേട്ടാടെ സമ്പർക്ക പട്ടികയിലുള്ളവരുെട വീടുകളിലെത്തി കിറ്റ് കൈമാറും. രണ്ടാഴ്ചക്കിടെ ആവശ്യമുള്ളവർക്ക് വീണ്ടും കിറ്റ് വിതരണം ചെയ്യും. സമ്പർക്ക പട്ടികയിലുള്ളവർ ജില്ലയിലെ 70ഒാളം തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ളവരാണ്. സംശയമുള്ളവർ കാൾ സ​െൻററിലേക്ക് ഫോൺ വിളിക്കുന്നത് കുറഞ്ഞതായി ജില്ല കലക്ടർ പറഞ്ഞു. കാൾ െസൻററിൽനിന്ന് സമ്പർക്ക പട്ടികയിലുള്ളവരെ വിളിക്കുേമ്പാൾ മുമ്പുള്ളതിനേക്കാൾ സഹകരണം ലഭിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ 10 മണിക്ക് മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുെട േയാഗം ചേരും. മെഡിക്കൽ കോളജിലെയും ഇംഹാൻസിെലയും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെയും വിദഗ്ധരടങ്ങുന്ന സംഘം സംശയമുള്ളവർക്ക് സാന്ത്വനമേകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.