റമദാന്‍ അവസാന 10ലേക്ക്​

കോഴിക്കോട്: ആത്മീയതയുടെ പെരുമഴക്കാലമായ വിശുദ്ധ റമദാൻ അവസാന 10ലേക്ക്. പാപമോചനത്തിന് വഴിതുറന്ന രണ്ടാമത്തെ 10 വിടചൊല്ലി. ഇനിയുള്ളത് നരക േമാചനത്തിന് വഴിയൊരുക്കുന്ന അവസാനത്തെ 10 ദിനങ്ങളാണ്. റമദാൻ അവസാനത്തിലേക്ക് കടക്കുന്നതോടെ പള്ളികളും വിശ്വാസിഗൃഹങ്ങളും കൂടുതൽ പ്രാർഥനമുഖരിതമാകും. പള്ളികൾക്കും വിശ്വാസികൾക്കും ഉറക്കമില്ലാ രാവുകളാണ് ഇനിയുള്ളത്. അന്നപാനീയങ്ങൾ വെടിഞ്ഞ് 14 മണിക്കൂറിലേറെ നീളുന്ന പകൽനേരത്തെ നോമ്പിനു ശേഷം രാത്രി ഉറക്കമൊഴിഞ്ഞുള്ള പ്രാർഥനയും നമസ്കാരവുമായി വിശ്വാസികൾ റമദാനെ ഉള്ളിലേറ്റും. റമദാ​െൻറ അവസാന ദിനങ്ങൾ കൂടുതൽ പുണ്യമുള്ളതിനാൽ നിർബന്ധ ദാനമായ സകാതും മറ്റു ദാനധർമങ്ങളും കൊടുത്തുവീട്ടാൻ വിശ്വാസികൾ ഇൗ സമയമാണ് ഉപയോഗപ്പെടുത്തുന്നത്. അവസാന 10ലെ നാളുകളുടെ പവിത്രത ഏറെയാണ്. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ വിധിനിർണയ രാത്രി (ലൈലത്തുൽ ഖദ്ർ) ആണ് ഇൗ നാളുകളെ കൂടുതൽ മഹത്ത്വപ്പെടുത്തുന്നത്. ലൈലത്തുൽ ഖദ്റി​െൻറ രാത്രിയിലെ നമസ്കാരവും ഖുർആൻ പാരായണവും ദൈവസ്മരണയും മറ്റു സൽക്കർമങ്ങളുമെല്ലാം മറ്റു സമയങ്ങളിലെ പുണ്യകർമങ്ങളേക്കാൾ ശ്രേഷ്ഠമാണെന്നാണ് ഖുർആൻ വ്യക്തമാക്കിയിട്ടുള്ളത്. ദൈവം മനുഷ്യന് നൽകിയ അനുഗ്രഹങ്ങൾക്ക് തിരിച്ച് നന്ദി രേഖപ്പെടുത്താനുള്ള സുവർണാവസരം കൂടിയാണ് വിശ്വാസികൾക്ക് ബാക്കിയുള്ള വ്രത ദിനങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.