സമൂർ നൈസാൻ കോഴിക്കോട്: മാലിന്യവുമായി ബന്ധപ്പെട്ട ജോലിചെയ്യുന്നവരെല്ലാം സമൂഹത്തിെൻറ താഴെത്തട്ടിലുള്ളവരാണെന്ന ഭാവമാണ് െപാതുവേ മലയാളിക്ക്. ഇൗ മനോഭാവത്തെ പൊളിച്ചെഴുതി വേറിട്ട വഴിയിലൂെട സഞ്ചരിക്കുകയാണ് കോഴിക്കോട് അടിവാരം സ്വദേശി 28കാരനായ ജാബിർ കാരാട്ട്. ഡൽഹി സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഇൗ യുവാവ് മാലിന്യ സംസ്കരണത്തിൽ പുതുചരിത്രമാണ് രചിച്ചത്. ഡൽഹിയിലെ പഠനത്തിനു ശേഷം ഗാന്ധി ഫെല്ലോഷിപ്പിനായുള്ള മുബൈയിലെ പ്രവർത്തനങ്ങളാണ് ചരിത്ര വിദ്യാർഥിയായ ജാബിറിെൻറ കാഴ്ചപ്പാടിനെ സ്വാധീനിച്ചത്. മുംബൈയിലെ ചേരിപ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളും അതിനിടയിലെ ജീവിതങ്ങളുമെല്ലാം ജാബിർ കൃത്യമായി നിരീക്ഷിച്ചു. നാട് നേരിടുന്ന പ്രധാന പ്രശ്നം മാലിന്യം തന്നെയാണെന്നുള്ള തിരിച്ചറിവ് സ്വന്തം നാട്ടിൽ മാലിന്യ സംസ്കരണമെന്ന സംരംഭത്തിലേക്ക് നയിച്ചു. മാലിന്യം വിഭവമാണെന്ന കാഴ്ച്ചപ്പാടുള്ള ജാബിർ ഒരു സാമൂഹിക സംരംഭമെന്ന നിലക്കാണ് മാലിന്യ സംസ്കരണത്തിലേക്ക് പ്രവേശിച്ചത്. 2014ൽ ജാബിറും സുഹൃത്തുക്കളും ആരംഭിച്ച ഗ്രീന്‍ വേംസ് എന്ന സ്ഥാപനം ശ്രദ്ധാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച് നാലാം വർഷത്തിലേക്ക് കടക്കുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ സംസ്ഥാനത്തെ 32 ഗ്രാമപഞ്ചായത്തുകളും സ്വകാര്യ ആശുപത്രികളും വൻകിട ഫ്ലാറ്റുകളുമായി നിരവധി ഗുണഭോക്താക്കളാണ് ഗ്രീൻ വേംസിനുള്ളത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ, പേപ്പർ, കുപ്പി, ഗ്ലാസ്, ഇലക്ട്രോണിക് മാലിന്യം, സാനിറ്ററി മാലിന്യം തുടങ്ങിയ എല്ലാ വിഭാഗം മാലിന്യങ്ങളും ശേഖരിച്ച് സംസ്കരിക്കുന്നു. പ്ലാസ്റ്റിക് പുനഃചംക്രമണത്തിനായി കാസർകോടും കോഴിക്കോട് വെസ്റ്റ്ഹില്ലിലും പ്രത്യേക യൂനിറ്റുകളുണ്ട്. കൂടാതെ മാലിന്യം തരം തിരിക്കുന്നതിന് 12 യൂനിറ്റും. ഒരു മാസം 600 മെട്രിക് ടൺ മലിന്യങ്ങൾ സംസ്കരിക്കാൻ 112 തൊഴിലാളികൾ ജോലിചെയ്യുന്ന ഇൗ സ്ഥാപനത്തിനാകുന്നു. വീടുകളിൽ ജൈവ മാലിന്യ സംസ്കരണത്തിനായി പ്രേത്യക സംവിധാനവും ഒരുക്കിക്കൊടുക്കുന്നുണ്ട്. ലക്ഷങ്ങൾ പെങ്കടുക്കുന്ന സമ്മേളനങ്ങൾ, കല്യാണങ്ങൾ, ഫുഡ്ഫെസ്റ്റിവൽസ് തുടങ്ങി വിവിധ പരിപാടികളുെട മാലിന്യ സംസ്കരണവും ഗ്രീൻ വേംസ് ഏറ്റെടുക്കുന്നു. കേരള ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ എന്നിവ അംഗീകരിച്ച ഗ്രീൻ വേംസിെൻറ മാലിന്യ സംസ്കരണത്തിെൻറ പുതുവഴികൾ തേടിയുള്ള അന്വേഷണങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം കൃത്യമാക്കാൻ പുതിയൊരു മൊബൈൽ ആപ് രണ്ടാഴ്ച്ചക്കുള്ളിൽ പുറത്തിറക്കാനിരിക്കുകയാണിവർ. മാലിന്യ ഉൽപാദനം കുറയ്ക്കുക, പരമാവധി പുനരുൽപാദനം നടത്തുക, മാലിന്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അന്തസ്സ് ഉയര്‍ത്തുക എന്നിവയാണ് ഗ്രീന്‍ വേംസിെൻറ പ്രധാന ലക്ഷ്യങ്ങളെന്ന് ജാബിർ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിലാണ് നമുക്ക് സാക്ഷരത വേണ്ടതെന്നും ജാബിർ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.