മണൽവയൽ റോസ്ഗാർഡൻ റോഡിന് എം.എൽ.എ ഫണ്ടിൽനിന്ന്​ 30 ലക്ഷം അനുവദിച്ചു

ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട മണൽവയൽ റോസ്ഗാർഡൻ റോഡിന് ജോർജ് എം. തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചു. 65ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ കൂടി കടന്നുപോകുന്ന റോഡ് മഴ ആരംഭിച്ചതോടെ ചളിക്കുളമായി മാറിയിരുന്നു. കാൽനട പോലും ദുസ്സഹമായ റോഡിൽ കുട്ടികൾ വീഴുന്നതും യാത്രകൾ മുടങ്ങുന്നതും പതിവായതോടെ ജനങ്ങൾ ഏറെ പ്രയാസത്തിലായി. അഞ്ച് ലക്ഷം രൂപ എം.പിയുടെ ഫണ്ടിൽനിന്ന് അനുവദിച്ചു എന്ന് പറഞ്ഞെങ്കിലും ഇതുവരെ പണി ആരംഭിക്കാത്തത് പ്രദേശവാസികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരീഷ് ജോൺ, ഗ്രാമ പഞ്ചായത്തംഗം പി.കെ ഷൈജൽ എന്നിവർ എം.എൽ.എയുമായി ബന്ധപ്പെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഈങ്ങാപ്പുഴ ടൗണിൽ മാലിന്യക്കൂമ്പാരം ഈങ്ങാപ്പുഴ: ടൗണിൽ മാലിന്യം കുമിഞ്ഞു കൂടുന്നു. പകർച്ചപ്പനിയും അതിനെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി നാട് മുഴുവൻ നെട്ടോട്ടമോടുമ്പോഴാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണായ ഈങ്ങാപ്പുഴ ബസ്സ്റ്റാൻഡിൽ മാലിന്യം കുമിഞ്ഞു കൂടുന്നത്. ഇത്തവണ ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് പുതുപ്പാടി പഞ്ചായത്തിലാണ്. അതിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുമ്പോഴാണ് അധികൃതരുടെ മൂക്കിന് താഴെ മാലിന്യ കൂമ്പാരം. മാലിന്യം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്തുതന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇടവിട്ടുള്ള ദിവസങ്ങളിൽ മാലിന്യം ശേഖരിക്കാറുമുണ്ട്. എന്നാൽ, ഇപ്പോൾ മാലിന്യ ശേഖരണം താളംതെറ്റിയ അവസ്ഥയിൽ ആണെന്ന് നാട്ടുകാർ പറയുന്നു. ശുചീകരണം നടത്താത്ത വീട്ടുടമസ്ഥർക്കും തോട്ടം ഉടമസ്ഥർക്കും എതിരെ നിയമ നടപടികൾ വരെ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാവുംപുറം വാർഡിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും, വീടുകളിലെ ഉപയോഗശൂന്യമായ സാധനങ്ങൾ എടുക്കാനും ഗ്രാമപഞ്ചായത്ത് ചുമതല നൽകിയ ഏജൻസി വരുമെന്ന് അറിയിച്ചതിനാൽ നാട്ടുകാർ സാധനങ്ങളുമായി വീടി​െൻറ മുന്നിൽ കാത്തു നിന്നു. സാധനങ്ങൾ കൊണ്ടുപോകാൻ ആരും വരാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പലതവണ വാർഡ് മെംബർ അടക്കം ആവശ്യപ്പെട്ടിട്ടും സാധനങ്ങൾ നീക്കം ചെയ്യാൻ ഏജൻസിക്കാർ ഇതുവരെ തയാറായിട്ടില്ല. അതേസമയം, ബസ്സ്റ്റാൻഡിൽ നിലവിലുള്ള ശുചിമുറികളും വൃത്തിഹീനമായ അവസ്ഥയിലാണ്. വയനാട് ചുരം ഇറങ്ങിവരുന്ന ബസുകളിലെ യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആകെയുള്ളത് ഇവിടെയുള്ള ശുചിമുറിയാണ്. പക്ഷേ, രണ്ട് ശുചിമുറികളിലും മൂക്ക് പൊത്താതെ കയറാൻ പറ്റാത്ത അവസ്ഥയാണ്. ഒരു ശുചിമുറിയുടെ ടാങ്ക് നിറഞ്ഞ അവസ്ഥയിലാണെന്നും നാട്ടുകാർ പറഞ്ഞു. Photo: maliniyam10 ഈങ്ങാപ്പുഴ ടൗണിൽ കുമിഞ്ഞു കൂടിയ മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.